തെയ്യത്തിന്റെ നൃത്താവിഷ്‌കാരം 'ചിലമ്പ്' അരങ്ങിലേക്ക്; തോറ്റവും ഇതിവൃത്തവും ചിട്ടപ്പെടുത്തിത് ഭരതനാട്യ ചുവടുകളില്‍

കണ്ണൂര്‍: (www.kvartha.com 07.12.2019) തെയ്യത്തിന്റെ തോറ്റവും ഇതിവൃത്തവും ആധാരമാക്കി ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരം തെയ്യത്തിന്റെ നാട്ടില്‍ ഇതാദ്യമായി അരങ്ങിലേക്ക്. ഗവേഷകയും നര്‍ത്തകിയുമായ ഹരിത തമ്പാന്‍ ചിട്ടപ്പെടുത്തിയ 'ചിലമ്പ്' നൃത്തപരിപാടി ഡിസംബര്‍ എട്ടിന് കണ്ണൂര്‍ മാസ്‌കോട്ട് പാരഡൈസില്‍ നടക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ യാത്ര ചെയ്തവരുടെ 'ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി' കൂട്ടായ്മ ഒരുക്കുന്ന വിമാത്താവള വാര്‍ഷികാഘോഷ ചടങ്ങിലാണ് നൃത്തം അരങ്ങേറുക. അയിത്ത ചിന്ത ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി ഭഗവാന്‍ പരമേശ്വരന്‍ ചണ്ഡാല രൂപം ധരിച്ച് ശ്രീശങ്കരാചാര്യരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് തര്‍ക്കത്തിലേര്‍പ്പെടുന്നത് ഇതിവൃത്തമാക്കിയ തോറ്റംപാട്ടിനെ ആസ്പദമാക്കി ഭരതനാട്യ ചുവടുകളിലാണ് നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഉത്തരമലബാറിന്റെ അനുഷ്ടാന കലാരൂപമായ തെയ്യത്തെ ശാസ്ത്രീയ നാടോടിനൃത്തങ്ങളുടെ സംയോജനത്തിന്റെയും ഭരതനാട്യത്തിന്റെയും വാദ്യമേള അകമ്പടിയോടെ നടനമികവിലൂടെ പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമമാണിതെന്ന് ഹരിത തമ്പാന്‍ പറഞ്ഞു. കേരള നിയമസഭയിലും സൂര്യ ഫെസ്റ്റിവലിലും അവതരിപ്പിച്ച് കൈയടി നേടി 'ചിലമ്പ്' ഇതാദ്യമായാണ് തിറകളുടെ നാടായ കണ്ണൂരില്‍ അവതരിപ്പിക്കുന്നത്.


കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഭരതനാട്യത്തില്‍ ഒന്നാം റേങ്ക് കരസ്ഥമാക്കിയ ഹരിത തമ്പാന്‍ തമിഴ് കലാരൂപങ്ങളായ കാവടിച്ചിന്ത്, കുറവഞ്ചി നാടകം എന്നിവ ശാസ്ത്രീയവത്ക്കരിച്ച് ഭരതനാട്യത്തില്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. നാടക കലാകാരന്‍ തമ്പാന്‍ കാമ്പ്രത്തിന്റെയും കണ്ണൂര്‍ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് പ്രിന്‍സിപ്പല്‍ ഡോ കലാമണ്ഡലം ലതയുടെയുമാണ് മകളാണ് ഹരിത തമ്പാന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, Airport, Dance, Religion, Malabar, University, Theyyam performance on stage as Chilambu, Bharathanatyam Dance


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?