എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനത്തിലും ചട്ടലംഘനം; പിഎച്ച്ഡിയും ഗൈഡ്ഷിപ്പും പത്ത് വര്‍ഷം അധ്യാപന പരിചയവുമുള്ളവരെ തഴഞ്ഞ് പിജി പോലും ഇല്ലാത്തവരെ നിയമിച്ചതായി ആക്ഷേപം; ഉദ്യോഗാര്‍ത്ഥികളെ ഹിയറിംഗിന് വിളിപ്പിച്ച് ഗവര്‍ണര്‍
കൊട്ടയം: (www.kvartha.com 28.12.2019) സംസ്ഥാന സര്‍ക്കാരിനെയും ഉന്നതവിദ്യാഭ്യാസ വകുപ്പിനെയും വിട്ടൊഴിയാതെ വിവാദങ്ങള്‍. സര്‍വകലാശാലകളിലെ മാര്‍ക്ക്ദാന വിവാദത്തിന് പിന്നാലെ അധ്യാപക നിയമനത്തിലും ചട്ടലംഘനം നടന്നതായി ആക്ഷേപം. മാര്‍ക്ക്ദാനത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ വിവാദം നേരിട്ട എംജി സര്‍വകലാശാലയില്‍ തന്നെയാണ് പുതിയ വിവാദത്തിനും തിരികൊളുത്തിയിരിക്കുന്നത്.
പിഎച്ച്ഡിയും ഗൈഡ്ഷിപ്പും പത്ത് വര്‍ഷം അധ്യാപന പരിചയവുമുള്ളവരെ തഴഞ്ഞ് പിജി പോലും ഇല്ലാത്തവരെ അധ്യാപകരായി നിയമിച്ചുവെന്നാണ് ആക്ഷേപം. ഇന്റര്‍വ്യൂ ബോര്‍ഡില്‍ വൈസ് ചാന്‍സിലര്‍ നിര്‍ബന്ധമായും വേണമെന്ന സര്‍വകലാശാല ചട്ടമാണ് പല തവണയായി ലംഘിച്ചത്. ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തില്‍ വിസിയുടെ അഭാവത്തില്‍ ക്രമക്കേട് നടന്നെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികളെ ഗവര്‍ണര്‍ ഹിയറിംഗിന് വിളിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ സെപ്തംബര്‍ അവസാന വാരമാണ് ഗാന്ധിയന്‍ സ്റ്റഡീസിലെ അധ്യാപക നിയമനത്തിനായി അഭിമുഖം നടന്നത്. പൊതുവിഭാഗത്തില്‍ ഒന്നും സംവരണ വിഭാഗത്തിലേക്ക് രണ്ടും ഒഴിവുകളുണ്ടായിരുന്നു. 275 ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചത്. മൂന്ന് ദിവസം കൊണ്ട് തിരക്കിട്ട് നടത്തിയ അഭിമുഖത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പങ്കെടുത്തില്ല. പകരം പ്രോ വൈസ് ചാന്‍സിലര്‍ അഭിമുഖം നടത്തുകയായിരുന്നു.
യുജിസി മാനദണ്ഡമനുസരിച്ച് നിര്‍ദിഷ്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം വേണമെന്നുണ്ട്. എന്നാല്‍ നിയമനം ലഭിച്ച മൂന്ന് പേര്‍ക്കും ഗാന്ധിയന്‍ സ്റ്റഡീസിലോ ഡെവലപ്പ്മെന്റ് സ്റ്റഡീസിലോ പിജി ഇല്ലെന്നും പിഎച്ച്ഡിയും ഗൈഡ്ഷിപ്പും പത്ത് വര്‍ഷം അധ്യാപന പരിചയവുമുള്ളവര്‍ തഴയപ്പെട്ടതായും പരാതിയില്‍ വ്യക്തമാക്കുന്നു.
വിസിയുടെ അഭാവത്തില്‍ പിവിസിക്ക് പകരം ചുമതല വഹിക്കാം എന്നതല്ലാതെ അദ്ദേഹത്തിന്റെ അധികാരം നേരിട്ട് ഉപയോഗിക്കാന്‍ പറ്റില്ലെന്ന് സര്‍വകലാശാല നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു മാത്രമല്ല പിവിസി തെരഞ്ഞെടുത്ത മൂന്ന് പേര്‍ നിയമിതരായി കൊളജില്‍ പഠിപ്പിക്കാന്‍ എത്തിക്കഴിഞ്ഞ ശേഷമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും പരാതിയില്‍ പറയുന്നു.
Keywords: Kerala, Kottayam, News, M.G University, Controversy, Education, Teacher, Controversy repeated in MG University

Powered by Info News For You
Comments
Post a Comment