പീഡന ശ്രമം പുറത്തറിഞ്ഞതില്‍ ഉണ്ടായ നാണക്കേട്; മകളെ വെടിവച്ചു കൊന്ന പിതാവ് അറസ്റ്റില്‍
സസാറാം: (www.kvartha.com 22.12.2019) പീഡന ശ്രമം പുറത്തറിഞ്ഞതില്‍ ഉണ്ടായ നാണക്കേടിനെ തുടര്‍ന്ന് മകളെ വെടിവച്ചു കൊന്ന പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ മറ്റു രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ രാജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണു സംഭവം. ഞായറാഴ്ച ഇരുപതുകാരിയായ പെണ്‍കുട്ടിയെ അഞ്ചു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പ്രദേശത്ത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ കഴുത്തില്‍ വെടിയേല്‍ക്കുകയും ചെയ്തു. പീഡനശ്രമത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരാണെന്ന വ്യാജേന എത്തിയവരാണ് മകളെ വെടിച്ചതെന്നാണ് സംഭവത്തിന് ശേഷം പോലീസ് മൊഴി നല്‍കിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അയാളുടെ മൊബൈല്‍ ഫോണ്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ഫോണ്‍കോളുകള്‍ ടാപ്പ് ചെയ്തതോടെ അയാള്‍ സംസാരിച്ച ദുക്കാന്‍ ചൗധിരിയെന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തു.
ചൗധിരിയിലൂടെ പെണ്‍കുട്ടിയുടെ പിതാവിനെയും അയാള്‍ക്ക് ആയുധങ്ങളും മറ്റും നല്‍കി സഹായിച്ച സഞ്ജയ് ചൗധിരിയെന്ന ആളെയും അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് മകള്‍ പീഡനത്തിനിരയായത് പുറത്തറിഞ്ഞതും കടുത്ത നാണക്കേട് ഉണ്ടാവുകയും ചെയ്തതാണ് പിതാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പോലീസ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, Molestation attempt, Arrest, Police, Custody, Father, Murder, Father behind murderous assault on victim of attempted molestation

Powered by Info News For You

Comments
Post a Comment