സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പോലീസ്

ബംഗളൂരു: (www.kvartha.com 23.12.2019) കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍. ബാംഗ്ലൂര്‍ സര്‍വകലാശാല പ്രഫസറും നിരൂപകനും കൂടിയായ ജി നഞ്ചുണ്ടന്‍(58) ആണ് മരിച്ചത്. മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ചെന്നൈയിലായിരുന്ന ഭാര്യയും മകനും മടങ്ങിയെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു.

ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്നു പോലീസിനെ അറിയിക്കുകയും പോലീസിന്റെ സഹായത്തോടെ വീടിനകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമേ മരണകാരണം ഉറപ്പിക്കാനാകൂ എന്നു പോലീസ് വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടര്‍ന്നാകാം മരിച്ചതെന്ന് ദേശീയ മാധ്യമമായ പിടിഐ യോട് പോലീസ് പറഞ്ഞു.

ബംഗളൂരു യൂണിവേഴ്‌സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അധ്യാപകനായി ജോലി ചെയ്തുവരുകയായിരുന്നു അദ്ദേഹം. കന്നഡയില്‍ നിന്ന് തമിഴിലേക്ക് ഒരു ഡസനിലധികം പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ അവാര്‍ഡ് ജേതാവ് യു ആര്‍ അനന്തമൂര്‍ത്തിയുടെ ഭവ, അവസ്ത എന്നീ പുസ്തങ്ങളും വിവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. കന്നഡയിലെ വിവിധ വനിതാ എഴുത്തുകാരുടെ ചെറുകഥകളുടെ തമിഴ് പരിഭാഷയായ അക്ക എന്ന കൃതിക്ക് 2012 ലെ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.

 Bangalore, News, National, Death, Police, Award, Winner, Teacher, Sahitya Akademi winner found dead in Bengaluru, decomposed body discovered after 4 days

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bangalore, News, National, Death, Police, Award, Winner, Teacher, Sahitya Akademi winner found dead in Bengaluru, decomposed body discovered after 4 days


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?