ഹോങ്കോംഗ് പ്രക്ഷോഭം; സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ പ്രതിഷേധം ആളിക്കത്തി; മാസങ്ങള്‍ക്ക് ശേഷം നടന്ന ജനാധിപത്യ അനുകൂല പ്രകടനത്തില്‍ അണിനിരന്നത് ആയിരങ്ങള്‍
ഹോങ്കോംഗ്: (www.kvartha.com 09.12.2019) ഹോങ്കോംഗില്‍ ജനാധിപത്യ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. മാസങ്ങള്‍ക്ക് ശേഷം നടന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയില്‍ നിരവധി പ്രതിഷേധക്കാര്‍ അണിനിരന്നു. ഓഗസ്റ്റിനു ശേഷം ഇതാദ്യമായാണ് ജനാധിപത്യ അനുകൂല സംഘടനയായ സിവില്‍ ഹ്യൂമന്‍ റൈറ്റ്സ് ഫ്രണ്ട് റാലിക്ക് പോലീസ് അനുമതി നല്‍കിയത്. പ്രതിഷേധത്തില്‍ എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു.
റാലിക്ക് മുന്നോടിയായി നടത്തിയ റെയ്ഡുകളില്‍ 11 പേരെ അറസ്റ്റ് ചെയ്തതായും ഒരു തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. വിവാദമായ കൈമാറല്‍ ബില്ലിനെതിരെ ജൂണില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളായി മാറിയിരിക്കുകയാണ്.
മാര്‍ച്ച് മാസത്തോടെ ഹോങ്കോങ്ങിന്റെ ആഴത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 9 ന് അര്‍ദ്ധ സ്വയംഭരണാധികാരമുള്ള ചൈനീസ് പ്രദേശത്തെ പിടിച്ചടക്കിയിരുന്നു. അതിന് കാരണമായ ബഹുജന റാലിക്ക് തിങ്കളാഴ്ച ആറുമാസം തികയുകയാണ്. അതിന്റെ ആഘോഷങ്ങളും നടക്കുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )റാലിക്ക് മുന്നോടിയായി നടത്തിയ റെയ്ഡുകളില്‍ 11 പേരെ അറസ്റ്റ് ചെയ്തതായും ഒരു തോക്ക് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. വിവാദമായ കൈമാറല്‍ ബില്ലിനെതിരെ ജൂണില്‍ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളായി മാറിയിരിക്കുകയാണ്.
മാര്‍ച്ച് മാസത്തോടെ ഹോങ്കോങ്ങിന്റെ ആഴത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ 9 ന് അര്‍ദ്ധ സ്വയംഭരണാധികാരമുള്ള ചൈനീസ് പ്രദേശത്തെ പിടിച്ചടക്കിയിരുന്നു. അതിന് കാരണമായ ബഹുജന റാലിക്ക് തിങ്കളാഴ്ച ആറുമാസം തികയുകയാണ്. അതിന്റെ ആഘോഷങ്ങളും നടക്കുന്നുണ്ട്.
Keywords: News, World, Hong Kong, Protest, Protesters, Police, Raid, Hong Kong march: Thousands join largest pro-democracy rally in months
Powered by Info News For You

Comments
Post a Comment