ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നത് ക്രിമിനിലുകളെന്ന് പോലീസ് റിപ്പോര്‍ട്ട്
കേരളം (www.evisionnews.co): ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പോലീസ് റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍. ആര്‍. നായര്‍ ഐ.പി.എസ് ആണ് സോപാനത്തില്‍ ഭക്തരെ നിയന്തിക്കുന്നവര്‍ ക്രമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് കാണിച്ച് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ മാസം 15ാം തിയതി വരെ സന്നിധാനത്ത് ചുമതലയുണ്ടായിരുന്നത് രാഹുല്‍ ആര്‍. നായര്‍ ഐ.പി.എസിനായിരുന്നു.
എന്നാല്‍ റിപ്പോര്‍ട്ടിനെ തള്ളി ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. സോപാനത്തില്‍ അധികനേരം നിന്നു തൊഴുത മുന്‍ സ്പെഷ്യല്‍ ഓഫീസര്‍ രാഹുല്‍ ആര്‍ നായരുടെ സഹോദരനെ ദേവസ്വം ജീവനക്കാര്‍ നീക്കിയതാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് എഴുതാന്‍ കാരണമെന്ന് ദേവസ്വം വ്യക്തമാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു. പോലീസില്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം ക്രിമിനലുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനും ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വെല്ലുവിളിച്ചു.
Powered by Info News For You

Comments
Post a Comment