വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസിന് അനുമതി നല്‍കാത്ത കേന്ദ്ര നിലപാടിനെതിരെ പ്രതിഷേധം: വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ പ്രതിഷേധ യാത്രക്കൊരുങ്ങി ആദ്യയാത്രികര്‍
കണ്ണൂര്‍:(www.kvartha.com 07.12.2019) വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍ നിന്ന് സര്‍വീസിന് അനുമതി നല്‍കാത്ത കേന്ദ്ര നിലപാടിനെതിരെ വ്യത്യസ്തമായ പ്രതിഷേധ പരിപാടിയുമായി യാത്രക്കാരുടെ കൂട്ടായ്മ. കണ്ണൂര്‍ വിമാന ത്താവളത്തില്‍ നിന്നുള്ള ആദ്യവിമാനത്തില്‍ അബുദാബിയിലേക്ക് പറന്നവര്‍ ഒന്നാം വാര്‍ഷികദിനമായി ഡിസംബര്‍ ഒമ്പതിന് ഒരിക്കല്‍ കൂടി അതേ റൂട്ടില്‍ 'പ്രതിഷേധ യാത്ര' നടത്തും.
കണ്ണൂരില്‍ വിദേശ വിമാനങ്ങളെ അനുവദിക്കണമെന്ന ബാഡ്ജ് ധരിച്ചായിരിക്കും ഇവര്‍ യാത്ര ചെയ്യുകയെന്ന് 'ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി' കൂട്ടായ്മ ചെയര്‍മാന്‍ സി ജയചന്ദ്രന്‍, ജനറല്‍ കണ്‍വീനര്‍ ടിവി മധുകുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യാത്രയുടെ മുന്നോടിയായി കണ്ണൂരിന്റെ വികസനത്തെക്കുറിച്ചുള്ള സെമിനാര്‍ ഡിസംബര്‍ എട്ടിന് വൈകുന്നേരം അഞ്ചു മുതല്‍ കണ്ണൂര്‍ മാസ്‌കോട് പാരഡൈസില്‍ നടക്കും. മന്ത്രിമാരായ കെകെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളാകും. കിയാല്‍ എം ഡി തുളസീദാസ്, ബാലകിരണ്‍ ഐ എ എസ്, സന്തോഷ് കോശി, ദിനേശ് ഭാസ്‌കര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. സമാനമായ സെമിനാര്‍ ഡിസംബര്‍ 10 ന് ദുബൈയിലും സംഘടിപ്പിച്ചിട്ടുണ്ട്.
മലനാട് മലബാര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെയുടെ തീം സോങ് പ്രകാശനവും ചടങ്ങില്‍ നടക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച് ഡോ. സി വി രഞ്ജിത്ത് സംവിധാനം ചെയ്ത തീം സോങ്ങില്‍ വിനീത് ശ്രീനിവാസനടക്കമുള്ളവരാണ് പാടി അഭിനയിച്ചത്.
കണ്ണൂര്‍ പ്രസ്‌ക്ലബിന്റെയും ദിശ, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, വെയ്ക്ക്, വോക്ക്, പോസിറ്റീവ് കമ്മ്യൂണ്‍ തുടങ്ങിയ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണു പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ കണ്ണൂര്‍ പ്രസ്സ് ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, 'ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി ഓവര്‍സീസ് കോഓര്‍ഡിനേറ്റര്‍ അബ്്ദുല്‍ ഖാദര്‍ പനക്കാട്ട്, കോഓര്‍ഡിനേറ്റര്‍ റഷീദ് കുഞ്ഞിപാറാല്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords:News, Kerala, Kannur, Airport, Central Government, Press meet,travelers against central government in kannur airport issue < !- START disable copy paste -->

Powered by Info News For You
Comments
Post a Comment