പൗരത്വ ബില്ലിനെതിരായ നിയമയുദ്ധം: ലീഗ് എംപിമാര്‍ കപില്‍ സിബലുമായി ചര്‍ച്ച ചെയ്തു; സത്യപ്രതിജ്ഞയോടുള്ള ലംഘനമാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്ന് വിലയിരുത്തല്‍; ഭരണഘടനാ താല്‍പര്യ ഹര്‍ജി നല്‍കാനും നിയമപ്പോരാട്ടം തുടരാനും ആലോചന
സികെഎ ജബ്ബാര്‍
ന്യൂഡല്‍ഹി: (www.kvartha.com 11.12.2019) രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വിവേചനമുണ്ടാക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് എംപിമാര്‍ ചൊവ്വാഴ്ച സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനെ കണ്ടു. പാര്‍ലിമെന്റ് അംഗങ്ങളായ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ സംഘാടക സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, എം.പി, ദേശീയ ട്രഷറര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.,കെ. നവാസ് കാനി എന്നിവരാണ് അഭിഭാഷകനെ കണ്ടത്. ലീഗ് ദേശീയ സെക്രട്ടറി ഖുറാം അനിസ് ഉമറും കൂടെയുണ്ടായിരുന്നു.
പൗരന്‍മാര്‍ക്കുള്ള അവസര സമത്വം ഭരണഘടനാപരമായ മൗലീകാവകാശമാന്നെന്നിരിക്കെ പുതിയ ഭേദഗതി ഭരണഘടനാ തത്വങ്ങളോട് പൊരുത്തപ്പെടാത്തതാണെന്ന് ചൂണ്ടി കാട്ടിയാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കന്നത്. രാജ്യത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന സത്യപ്രതിജ്ഞയോടുള്ള ലംഘനം കൂടിയാവും ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാകുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും കപില്‍ സിബല്‍ ചൂണ്ടി കാട്ടിയെന്ന് നേതാക്കള്‍ പറഞ്ഞു. ഭരണഘടനാ താല്‍പര്യ ഹരജി നല്‍കുകയും മറ്റ് കുറേപേര്‍ കക്ഷി ചേര്‍ന്ന് നിയമപ്പോരാട്ടം തുടരാനമാണ് ആലോചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ന്യൂഡല്‍ഹി: (www.kvartha.com 11.12.2019) രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വിവേചനമുണ്ടാക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന്റെ ഭാഗമായി മുസ്ലിം ലീഗ് എംപിമാര്‍ ചൊവ്വാഴ്ച സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലിനെ കണ്ടു. പാര്‍ലിമെന്റ് അംഗങ്ങളായ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ദേശീയ സംഘാടക സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, എം.പി, ദേശീയ ട്രഷറര്‍, പി.വി. അബ്ദുല്‍ വഹാബ്, എം.,കെ. നവാസ് കാനി എന്നിവരാണ് അഭിഭാഷകനെ കണ്ടത്. ലീഗ് ദേശീയ സെക്രട്ടറി ഖുറാം അനിസ് ഉമറും കൂടെയുണ്ടായിരുന്നു.
പൗരന്‍മാര്‍ക്കുള്ള അവസര സമത്വം ഭരണഘടനാപരമായ മൗലീകാവകാശമാന്നെന്നിരിക്കെ പുതിയ ഭേദഗതി ഭരണഘടനാ തത്വങ്ങളോട് പൊരുത്തപ്പെടാത്തതാണെന്ന് ചൂണ്ടി കാട്ടിയാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ ആലോചിക്കന്നത്. രാജ്യത്ത് ക്രമസമാധാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന സത്യപ്രതിജ്ഞയോടുള്ള ലംഘനം കൂടിയാവും ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥയുണ്ടാകുന്ന കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും കപില്‍ സിബല്‍ ചൂണ്ടി കാട്ടിയെന്ന് നേതാക്കള്‍ പറഞ്ഞു. ഭരണഘടനാ താല്‍പര്യ ഹരജി നല്‍കുകയും മറ്റ് കുറേപേര്‍ കക്ഷി ചേര്‍ന്ന് നിയമപ്പോരാട്ടം തുടരാനമാണ് ആലോചന.
Keywords: News, New Delhi, CKA-Jabbar, Central Government, Court, Supreme Court of India, Muslim-League, P.K.Kunhalikutty, Muslim League against citizenship (amendment) bill
Powered by Info News For You

Comments
Post a Comment