കടമ്പൂരില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; പാര്‍ടി ഓഫീസുകള്‍ക്ക് നേരെയും അക്രമം; ആറുപേര്‍ക്ക് പരിക്ക്

കണ്ണൂർ: (www.kvartha.com 15.12.2019) കടമ്പൂരില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടുകയും പാര്‍ടി ഓഫീസുകള്‍ക്ക് നേരെ അക്രമം അഴിച്ചു വിടുകയും ചെയ്തു. സംഭവത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്.

കടമ്പൂര്‍ പഞ്ചായത്ത് അംഗത്തിന്റെ മകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് സിപിഎം ഈരോപിച്ചു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ ആദ്യം ഇന്ദിരാ ഭവന്‍ ആക്രമിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


കടമ്പൂര്‍ ഹൈസ്‌കൂളിന് സമീപത്തെ രാജീവ് ഭവന്‍ അക്രമത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. കടമ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പറയുന്നു. അക്രമികളെ സംരക്ഷിക്കില്ലെന്നും അക്രമത്തില്‍ പങ്കാളികളായവരെ അറസ്റ്റ് ചെയ്യണമെന്നും ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.

കെഎസ്യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം അഭിനവ്, കടമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ അനില്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് കടമ്പൂര്‍ മണ്ഡലം സെക്രട്ടറി ശ്രീരാഗ് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. രിക്കേറ്റ മൂവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Violence, Kannur, CPM, Congress, Police, Accused, CPM-Congress violence in kadamboor, kannur; 6 some were injured


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?