സിനിമാ ലൈഫ് ഹിസ്റ്ററി 'സെല്ലുലോയിഡ് സ്വപ്നാടകന്‍' പ്രകാശനം ചെയ്തു; മലയാളസിനിമയുടെ ചരിത്രം കൂടിയാണ് പുസ്തകമെന്ന് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: (www.kvartha.com 11.12.2019) പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുവിന്റെ സിനിമാ ലൈഫ് ഹിസ്റ്ററി 'സെല്ലുലോയിഡ് സ്വപ്നാടകന്‍' എന്ന പുസ്തകം ഇന്നലെ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാനവേദിയായ ടാഗോര്‍ തീയേറ്ററിലെ ഓപ്പണ്‍ ഫോറത്തില്‍ പ്രകാശനം ചെയ്തു.

ഇന്ത്യ കണ്ട മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രാമചന്ദ്രബാബുവിനെ കുറിച്ചുള്ള പുസ്തകം മലയാളസിനിമയുടെ ചരിത്രം കൂടിയാണെന്ന് പുസ്തകം പ്രകാശനം ചെയ്ത് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാനും സംവിധായകനുമായ കമല്‍ പുസ്തകം ഏറ്റുവാങ്ങി. നടനും സംവിധായകനുമായ മധുപാല്‍ പുസ്തകം പരിചയപ്പെടുത്തി. രാമചന്ദ്രബാബു, പുസ്തകം എഴുതിയ ജിതേഷ് ദാമോദര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Cinema, Thiruvananthapuram, Book, film, Released, Cinema Style History 'Celluloid Swapnadakan' Released


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?