ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികള്‍ 'വിപ്ലവകാരികളായ ഭീകരര്‍'; ഗ്വാളിയറിലെ സര്‍വകലാശാലാ ചോദ്യപേപ്പറില്‍ വിവാദ പരാമര്‍ശം


ഗ്വാളിയര്‍: (https://ift.tt/367yuHC) മധ്യപ്രദേശിലെ ഗ്വാളിയര്‍ യൂനിവേഴ്സിറ്റിയിലെ ചോദ്യക്കടലാസില്‍ സ്വാതന്ത്ര്യ സമര സേനാനികളെ 'വിപ്ലവകാരികളായ ഭീകരര്‍' എന്ന് വിശേഷിപ്പിച്ചത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ജീവാജി യൂനിവേഴ്സിറ്റിയിലെ എംഎ മൂന്നാംസെമസ്റ്റര്‍ എം.എ. രാഷ്ട്രതന്ത്ര വിദ്യാര്‍ഥികളുടെ 'ആധുനിക ഇന്ത്യന്‍ രാഷ്ട്രീയചിന്ത' എന്ന വിഷയത്തിലെ ചോദ്യക്കടലാസിലായിരുന്നു വിവാദമായ ചോദ്യം.

'വിപ്ലവകാരികളായ ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുക. തീവ്രവാദികളും വിപ്ലവകാരികളായ ഭീകരരും തമ്മിലുള്ള വ്യത്യാസമെന്ത്?' എന്നായിരുന്നു ചോദ്യം. ബുധനാഴ്ചയായിരുന്നു പരീക്ഷ.

News, National, India, Madya Pradesh, University, Controversial Statements, Examination, Controversial Remarks in Gwalior University Question Paper

ഇതു ശ്രദ്ധയില്‍പ്പെട്ടതോടെ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എ.ഐ.ഡി.എസ്.ഒ.) പ്രതിഷേധവുമായെത്തി. രാജ്യത്തെ വിപ്ലവകാരികളെ ഭീകരരെന്നു വിളിച്ചത് വിദ്യാര്‍ഥികള്‍ക്കു തെറ്റായ സന്ദേശം നല്‍കുമെന്ന് എ ഐ ഡി എസ് ഒ നേതാവ് മിതാലി ശുക്ല പറഞ്ഞു.

സംഭവത്തെക്കുറിച്ച് സര്‍വകലാശാലാ പരീക്ഷാവിഭാഗം ചോദ്യക്കടലാസ് തയ്യാറാക്കിയ പ്രൊഫസറില്‍നിന്നു വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി ലഭിച്ചാലുടന്‍ വേണ്ട നടപടിയെടുക്കുമെന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജീവ് മിശ്ര പറഞ്ഞു.

കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യമന്ത്രി ജിതു പട്വരി പറഞ്ഞു.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനുമായ ശിവ്രാജ് സിങ് ചൗഹാന്‍ സംഭവം അപമാനകരവും വേദനാജനകവുമാണെന്ന് അഭിപ്രായപ്പെട്ടു.

സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ മൂന്നുദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Madya Pradesh, University, Controversial Statements, Examination, Controversial Remarks in Gwalior University Question Paper


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?