പിടിച്ചെടുത്ത മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്; നഗരസഭയുടെ കണ്ടെത്തലുകള്‍ തെറ്റ്, പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: (www.kvartha.com 22.12.2019) പിടിച്ചെടുത്ത മീനില്‍ ഫോര്‍മലിന്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചതിനു പിന്നാലെ നഗരസഭയ്‌ക്കെതിരെ പരാതിയുമായി മത്സ്യത്തൊഴിലാളികള്‍. വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ നിന്ന് കണ്ടെയ്‌നര്‍ വഴി തിരുവനന്തപുരത്ത് എത്തിയ 2500 കിലോ മീന്‍ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. തുടര്‍ന്ന് സ്ട്രിപ്പ് ഉപയോഗിച്ചുള്ള പരിശോധനയില്‍ ഫോര്‍മാലിനും അമോണിയയും അടക്കമുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ട് എന്നായിരുന്നു നഗരസഭ കണ്ടെത്തിയത്.

എന്നാല്‍ ഈ മീനുകളില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് വ്യക്തമാക്കി. സ്ട്രിപ്പ് ഉപയോഗിക്കാന്‍ നഗരസഭയിലെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അറിയില്ലെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വാദിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ നഗരസഭക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മത്സ്യത്തൊഴിലാളികളുടേയും വാദം നഗരസഭ തള്ളി. ഭക്ഷ്യസുരക്ഷാ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പരിശോധനയെ കുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാര്‍ ഇനി വിശദമായി പരിശോധിക്കും.

Thiruvananthapuram, News, Kerala, fish, Complaint, Lab test shows no formalin presence in fish

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thiruvananthapuram, News, Kerala, fish, Complaint, Lab test shows no formalin presence in fish


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?