അതിരുവിടുന്ന ആഘോഷങ്ങള്‍; സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ടൂറിസ്റ്റ് ബസിന് മുകളില്‍ കയറി പടക്കം പൊട്ടിച്ചു
കോഴിക്കോട്: (https://ift.tt/2LxE4uI) വിനോദ സഞ്ചാരത്തിന് പോയ വിദ്യാര്‍ത്ഥികള്‍ പിറന്നാള്‍ ആഘോഷിച്ചത് അപകടം വിളിച്ച് വരുത്തിക്കൊണ്ട്. താമരശ്ശേരിയില്‍ ടൂറിസ്റ്റ് ബസ്സിന് മുകളില്‍ കയറി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് പിറന്നാള്‍ ആഘോഷിച്ചത്. വീട്ടില്‍ നിന്നും വിനോദയാത്രക്കായി പുറപ്പെട്ട കുട്ടികളുടെ ആരെയും കൂസാതെ ബെല്ലും ബ്രേക്കുമില്ലാതെയുള്ള ആഘോങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )കോരങ്ങാട് ഗവണ്‍മെന്റ് വോക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും ടൂര്‍ പോയ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെതാണ് ഈ ആഘോഷം. ഡിസംബര്‍ ഒന്നിനാണ് സംഘം ബംഗ്ലൂരുവിലേക്ക് ടൂര്‍ പോയത്. ഉത്തരവാദിത്വപ്പെട്ടവരുടെ ശ്രദ്ധക്കുറവും കുട്ടികളിലെ അച്ചടക്കമില്ലായ്മയുമാണ് ഇത് കാണിക്കുന്നതെന്ന് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ പറയുന്നത്.
Keywords: News, Kerala, Kozhikode, Student, school, Birthday Celebration, bus, Kerala School Students Tour Birthday Celebration Fireworks Bus
Powered by Info News For You

Comments
Post a Comment