തട്ടിക്കൊണ്ടുപോകല്‍ ശ്രമം പരാജയപ്പെട്ടു; അഞ്ചംഗസംഘം ദളിത് പെണ്‍കുട്ടിയുടെ മൂക്ക് മുറിച്ച് കടന്നുകളഞ്ഞു
ഗുഡ്ഗാവ്: (www.kvartha.com 30.12.2019) തട്ടിക്കൊണ്ടുപോകല്‍ ശ്രമം പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ അഞ്ചംഗസംഘം ദളിത് പെണ്‍കുട്ടിയുടെ മൂക്ക് മുറിച്ച് കടന്നുകളഞ്ഞു. ഞായറാഴ്ച ഗുഡ്ഗാവിലെ ചക്രപുര്‍ ഗ്രാമത്തിലാണു ഞെട്ടിക്കുന്ന സംഭവം.
പൂനം കുമാരി എന്ന പെണ്‍കുട്ടിയാണ് അഞ്ചംഗ സംഘത്തിന്റെ അക്രമത്തിനിരയായത്. പൂനം വീടിനുള്ളില്‍ ഇരിക്കുമ്പോള്‍ അഞ്ചംഗ സംഘം അതിക്രമിച്ചു കയറുകയും വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ സഹോദരനും മറ്റു കുടുംബാംഗങ്ങളും ഇതിനെ ചെറുത്തു. ഇതിനിടെയിലാണു രണ്ടു പേര്‍ ചേര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് പെണ്‍കുട്ടിയുടെ മൂക്കു മുറിച്ചത്.
ഗൗരവ് യാദവ്, ആകാശ് യാദവ്, സതീഷ് യാദവ്, മോനു യാദവ്, ലീലു യാദവ് എന്നിവരാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ചംഗ സംഘം പെണ്‍കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഇരുപതോളം പേര്‍ ആയുധങ്ങളും മറ്റുമായി വീട് വളഞ്ഞ് അയല്‍ക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഗ്രാമത്തിലെ പ്രബലരായ ആളുകളാണ് അക്രമത്തിന് പിന്നിലെന്നും ആളുകളെ ആക്രമിച്ച ശേഷം ഭീഷണിപ്പെടുത്തി കേസ് പിന്‍വലിപ്പിക്കുന്നതാണ് ഇവരുടെ രീതിയെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ ദിവീന്‍ ദയാല്‍ പറഞ്ഞു. അക്രമികള്‍ക്കെതിരെ സെക്ടര്‍ 29 പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 147,148,149,323,506,452,365,511 വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ എത്രയും പെട്ടെന്ന് തന്നെ പിടികൂടുമെന്നും സെക്ടര്‍ 29 പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അരവിന്ദ് കുമാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dabangs chop off nose of Dalit girl in Gurugram, News, Local-News, attack, Crime, Criminal Case, Police, Case, National.

Powered by Info News For You

Comments
Post a Comment