ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് മുന്നിട്ടിറങ്ങുന്ന സര്‍ക്കാറിനെ പാഠം പഠിപ്പിക്കണം; ഒരു രൂപ പോലും കാണിക്ക നല്‍കരുതെന്നും കപിലാശ്രമ മഠാധിപതി

മംഗളൂരു:(www.kvartha.com 10.12.2019)
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് മുന്നിട്ടിറങ്ങുന്ന സര്‍ക്കാറിനെ പാഠം പഠിപ്പിക്കണമെന്ന് ഉത്തരാഖണ്ഡ് ഗൗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതി. സുപ്രീംകോടതിയുടെ അന്തിമവിധി എത്തുന്നത് വരെ ഭക്തര്‍ ഒരു രൂപ പോലും കാണിക്ക നല്‍കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മംഗലാപുരത്ത് ദക്ഷിണകന്നഡ അയ്യപ്പഭക്തരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു കപിലാശ്രമ മഠാധിപതി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി എത്തുന്നത് വരെ ഭക്തര്‍ ഒരു രൂപ പോലും കാണിക്ക നല്‍കരുതെന്ന് ഉത്തരാഖണ്ഡ് ഗൗതീര്‍ഥ കപിലാശ്രമ മഠാധിപതി സ്വാമി രാമചന്ദ്ര ഭാരതി. മംഗലാപുരത്ത് ദക്ഷിണകന്നഡ അയ്യപ്പഭക്തരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരളത്തിന് പുറത്തുള്ള അയ്യപ്പഭക്തര്‍ ഒരു രൂപ പോലും കാണിക്കവഞ്ചിയില്‍ ഇടരുത്. വിശ്വാസികളുടെ വിശ്വാസം കാത്തു സൂക്ഷിക്കേണ്ടത് സര്‍ക്കാരാണെന്നും ഇതിന് വിപരീതമായി പ്രവര്‍ത്തിച്ച സര്‍ക്കാരിന്റെ ശബരിമല ക്ഷേത്രത്തിലെ വരുമാനത്തിലുള്ള കണ്ണ് നമ്മള്‍ തിരിച്ചറിയഞ്ഞ് ഖജനാവിലെക്ക് പോകുന്ന ഭണ്ഡാരത്തില്‍ പണം ഇടരുതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സ്ത്രീ പ്രവേശനം തടയാന്‍ മുന്നിട്ടിറങ്ങിയ നിരവധി വിശ്വാസ സംരക്ഷകരെ ജയില്‍ അടച്ചി. അതുകൊണ്ടുതന്നെ ഭക്തര്‍ അയ്യപ്പനെ പ്രാര്‍ഥിക്കുകയും അപ്പവും അരവണയും വാങ്ങി മടങ്ങി വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:News, National, Shabarimala, Government, Mangalore, Inauguration, The government should be taught a lesson for women entering Sabarimala; Kapilashrama Commander should not show a single rupee


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?