റിയാദില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഫ് ളാറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു

റിയാദ്: (www.kvartha.com 13.12.2019) റിയാദില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഫ് ളാറ്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. ഹന (11), സലീം (9) എന്നീ കുട്ടികളാണ് മരിച്ചത്.

റിയാദിലെ ഒരു ഫ് ളാറ്റില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ അഗ്‌നിബാധയിലാണ് ഈജിപ്ഷ്യന്‍ കുടുംബത്തിലെ രണ്ടു കുട്ടികള്‍ വെന്തുമരിച്ചത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് മുറിയില്‍ തീപിടിക്കുകയായിരുന്നു.

Two children died in a fire caused due to mobile charger explosion,Riyadh, News, Burnt to death, Obituary, Children, Fire, Phone call, Gulf, World

സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. പിതാവ് ജോലിസ്ഥലത്തായിരുന്നു. താന്‍ ജോലിക്ക് പോകുമ്പോള്‍ മക്കള്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം കെട്ടിട ഉടമ ഫോണില്‍ വിളിച്ച് ഫ് ളാറ്റില്‍ തീപിടുത്തമുണ്ടായതായി അറിയിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് അഗ്‌നിശമന സേനയെത്തി തീയണച്ചപ്പോഴേക്കും കുഞ്ഞുങ്ങള്‍ മരണപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two children died in a fire caused due to mobile charger explosion,Riyadh, News, Burnt to death, Obituary, Children, Fire, Phone call, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?