ഹജ്ജ് നടപടികള്‍ പൂര്‍ണമായും ഡിജിറ്റൈസേഷന്‍ ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ; ജിദ്ദയില്‍ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവച്ചു

ജിദ്ദ: (www.kvartha.com 02.12.2019) ഹജ്ജ് നടപടികള്‍ പൂര്‍ണമായും ഡിജിറ്റൈസേഷന്‍ ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ. ജിദ്ദയില്‍ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവച്ചു.  ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയാണ് ജിദ്ദയില്‍ ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവച്ചത്.  കഴിഞ്ഞ വര്‍ഷം രണ്ട്  ലക്ഷം ഇന്ത്യക്കാര്‍ക്കാണ് ഹജ്ജ് കര്‍മങ്ങള്‍ക്ക് പോകാന്‍ അവസരം ലഭിച്ചത്. ഇത്തവണ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും ഒപ്പുവച്ചശേഷം മന്ത്രി സൂചിപ്പിച്ചു.

ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയും സൗദി ഹജ്ജ്- ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബന്തനുമാണ് ഇന്ത്യ-സൗദി ഹജ്ജ് കരാറില്‍ ഒപ്പിട്ടത്. ഇന്ത്യന്‍ തീര്‍ഥാടകരുടെ ഹജ്ജ് കര്‍മം സുഗമമാക്കാന്‍ വേണ്ട കാര്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപകട രഹിത ഹജ്ജായിരുന്നുവെന്നും വിലയിരുത്തിയ ഇന്ത്യന്‍ സംഘം സുഗമമായ ഹജ്ജ് നിര്‍വഹണം സാധ്യമാക്കിയ സൗദിക്ക് കൃതജ്ഞത രേഖപ്പെടുത്തി. 1,99,936 ഇന്ത്യക്കാരാണ് ഏറ്റവും ഒടുവില്‍ ഹജ്ജ് നിര്‍വഹിച്ചത്. വിജയവാഡയെകൂടി ചേര്‍ത്തതോടെ എംബാര്‍ക്കേഷന്‍ പോയിന്റ് 22 ആയി വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

India becomes 1st country to make entire Haj process digital: Minister Naqvi, Saudi Arabia, News, Religion, Muslim pilgrimage, Gulf, World

ഹജ്ജിന് പോകാന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 15 ആണ്. എന്നാല്‍ ഇതിനോടകം തന്നെ 1.8 ലക്ഷം ഹജ്ജ് അപേക്ഷ ലഭിച്ചു കഴിഞ്ഞു. ആവശ്യമെങ്കില്‍ അപേക്ഷകര്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തുന്നവരുടെ കാര്യങ്ങള്‍ക്കൂടി നിരീക്ഷിക്കാനും സേവനം മെച്ചപ്പെടുത്താനും ഡിജിറ്റലൈസേഷന്‍ സഹായിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.

തീര്‍ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കാവുന്ന റോഡ് ടു മക്ക നടപ്പാക്കാന്‍ ഇന്ത്യ തയാറാണെന്നും നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ന്യൂനപക്ഷകാര്യ മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നിന്നെത്തിയ ഉന്നത തല സംഘമാണു ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India becomes 1st country to make entire Haj process digital: Minister Naqvi, Saudi Arabia, News, Religion, Muslim pilgrimage, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?