പട്ടാപ്പകല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ നഗ്‌നതാ പ്രദര്‍ശനവും വിഡിയോ എടുക്കലും; പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ തയ്യാറാകാതെ പൊലീസ്; ഒടുവില്‍ നടപടി എടുത്തത് വനിതാശിശുവികസന വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് തെളിയിക്കുന്ന ഐഡി കാര്‍ഡ് കാണിച്ചശേഷം

തിരുവനന്തപുരം: (www.kvartha.com 30.12.2019) പട്ടാപ്പകല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ നഗ്‌നതാ പ്രദര്‍ശനവും വിഡിയോ എടുക്കലും. കഴിഞ്ഞദിവസം എറണാകുളം മ്യൂസിയം വളപ്പിലാണ് സംഭവം. വെങ്ങാനൂര്‍ സ്വദേശിയായ സണ്ണി(56)ക്കെതിരെയാണ് പരാതി.

രാത്രികള്‍ സ്ത്രീകളുടേത് കൂടിയാക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുമ്പോഴാണ് പുതിയ സംഭവം. പട്ടാപ്പകല്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച പുരുഷനെതിരെ കേസെടുപ്പിക്കാന്‍ വനിതാശിശുവികസന വകുപ്പ് ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രോജക്ട് ഓഫിസര്‍ ഇന്ദുവിന് കഴിഞ്ഞ ദിവസം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ മണിക്കൂറുകളോളമാണ് വാദിക്കേണ്ടി വന്നത് .

Man shows immoral activities in public at Trivandrum, Thiruvananthapuram, News, Local-News, Ernakulam, Children, Case, Complaint, Kerala, Police

എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഇന്ദു മ്യൂസിയം വളപ്പില്‍ വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം സംസാരിച്ചിരിക്കെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തിന് നേരെ സണ്ണി നഗ്‌നത പ്രദര്‍ശിപ്പിക്കുകയും വിഡിയോ എടുക്കുകയുമായിരുന്നു . ഇതു കണ്ട് ഇന്ദു ഇയാളെ ചോദ്യം ചെയ്യുകയും ഗാര്‍ഡിനെ വിളിച്ചു വരുത്തുകയുമായിരുന്നു.

എന്നാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. വെങ്ങാനൂര്‍ സ്വദേശിയായ ഇയാള്‍ സ്ഥിരമായി മ്യൂസിയം വളപ്പില്‍ വരാറുണ്ടെന്നും മുന്‍പും ഇയാള്‍ക്കെതിരെ ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വ്യാഖ്യാനം.

ഒടുവില്‍ വനിതാശിശുവികസന വകുപ്പ് ഉദ്യോഗസ്ഥയാണെന്നുള്ള ഐഡി കാര്‍ഡ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തയാറായതെന്ന് ഇന്ദു പറയുന്നു.

ഇത്തരം കേസുകള്‍ ധാരാളം വരാറുണ്ടെന്നും പ്രതി മാനസികരോഗിയാണെന്നും ആവര്‍ത്തിച്ച് കേസ് ഒഴിവാക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്. കേസെടുക്കണം എന്നാവശ്യപ്പെട്ട് രണ്ടു മണിക്കൂറോളം പൊലീസ് സ്റ്റേഷനില്‍ നിന്നതിനു ശേഷമാണ് കേസ് എടുത്തതെന്നും ഇന്ദു പറയുന്നു.

രാത്രി നടത്തം പദ്ധതിക്ക് ഞായറാഴ്ച സര്‍ക്കാര്‍ തുടക്കമിട്ടപ്പോള്‍ തന്നെയാണ് നഗരമധ്യത്തിലെ പൊലീസ് സ്റ്റേഷനില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് കേസെടുപ്പിക്കാന്‍ മണിക്കൂറുകള്‍ കാത്തിരുന്ന് പറഞ്ഞ് മനസ്സിലാക്കിക്കേണ്ട ഗതികേടുമുണ്ടായിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീടു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man shows immoral activities in public at Trivandrum, Thiruvananthapuram, News, Local-News, Ernakulam, Children, Case, Complaint, Kerala, Police.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?