രാജ്യത്തെ സാമ്പത്തിക മാന്ദ്യം; ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിക്കുമെന്ന് റിസര്‍വ് ബാങ്ക്

ദേശീയം (www.evisionnews.co): രാജ്യത്തെ ബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്തി നേരിയ തോതില്‍ വര്‍ധിക്കാന്‍ സാധ്യതയെന്ന് റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. വായ്പാ വിതരണം വര്‍ധിക്കാത്തതും ഇന്ത്യയിലെ സാമ്പത്തിക രംഗത്തുണ്ടായ മാന്ദ്യവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 സെപ്തംബറോടെ നിഷ്‌ക്രിയ ആസ്തി 9.9 ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. 2019 സെപ്തംബറില്‍ ഇത് 9.3 ശതമാനമായിരുന്നു. പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം നിലവില്‍ 12.7 ശതമാനമാണ്. അത് അരശതമാനം വര്‍ധിച്ച് 13.2 ശതമാനത്തിലെത്തും. സ്വകാര്യ ബാങ്കുകളുടേത് 3.9 ശതമാനത്തില്‍നിന്ന് 4.2 ശതമാനമാകും.

വിദേശബാങ്കുകളുടെ കാര്യത്തിലും കിട്ടാക്കടം ഉയരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. നിലവിലെ 2.9 ശതമാനത്തില്‍ നിന്ന് 3.1 ശതമാനത്തിലേക്ക് എത്തും. രാജ്യത്ത് 24 ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി അഞ്ച് ശതമാനത്തില്‍ താഴെയും നാലെണ്ണത്തിന്റേത് 20 ശതമാനത്തിന് മുകളിലുമാണ്. ഇതാണ് മൊത്തം കിട്ടാക്കടത്തിന്റെ ശരാശരി തോത് ഉയരാന്‍ കാരണം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?