പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാലയങ്ങളില്‍ പ്രതിഷേധം അടങ്ങുന്നില്ല; ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ത്ഥിനി
കൊല്‍ക്കത്ത: (www.kvartha.com 25.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിദ്യാലയങ്ങളില്‍ പ്രതിഷേധം അടങ്ങുന്നില്ല. കഴിഞ്ഞ ദിവസം ബനാറസ് സര്‍വകലാശാലയിലും പോണ്ടിച്ചേരി സര്‍വകലാശാലയിലും വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് നിരസിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി പ്രതിഷേധിച്ച് ജാദവ്പുര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയും. ബിരുദവിദ്യാര്‍ത്ഥിനിയായ ദെബോസ്മിത ചൗധരിയാണ് ബിരുദ സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ചതിന് ശേഷം നിയമത്തിന്റെ പകര്‍പ്പ് വേദിയില്‍ നിന്നുകൊണ്ട് വലിച്ചുകീറിയത്.
വേദിയിലെത്തിയ വിദ്യാര്‍ത്ഥിനി സര്‍ട്ടിഫിക്കറ്റും മെഡലും സ്വീകരിച്ച ശേഷം കൈയ്യില്‍ കരുതിയിരുന്ന പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറുകയായിരുന്നു. ഞങ്ങള്‍ തിരിച്ചറിയില്‍ രേഖകള്‍ കാണിക്കില്ലെന്ന മുദ്രാവാക്യവും മുഴക്കിയാണ് ദെബോസ്മിത ചൗധരി വേദിയില്‍ നിന്ന് ഇറങ്ങിയത്.
ജാദവ്പുര്‍ സര്‍വകലാശാലയോട് യാതൊരുതരത്തിലുമുള്ള അനാദരവും ഞാന്‍ കാണിക്കുന്നില്ല, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥാപനത്തില്‍ നിന്ന് ബിരുദം നേടാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയധികം സന്തുഷ്ടയാണ്. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ എന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ബിരുദദാന ചടങ്ങ് നടക്കുന്ന വേദിക്ക് പുറത്തുള്ള ഗേറ്റിലിരുന്ന് എന്റെ സുഹൃത്തുക്കള്‍ പ്രതിഷേധിക്കുന്നുണ്ട്, അവര്‍ക്കുള്ള ഐക്യദാര്‍ഡ്യമാണ് എന്റെ ഈ ചെറിയ പ്രതിഷേധം - ബിരുദം സ്വീകരിച്ച ശേഷം ദെബോസ്മിത ചൗധരി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ഥികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നിരസിച്ചു. '25 വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ വിട്ടുനിന്നു. ഞങ്ങള്‍ കോണ്‍വൊക്കേഷന്‍ ഗൗണുകള്‍ അണിഞ്ഞിരുന്നു. എന്നാല്‍ പേരുകള്‍ വിളിച്ചപ്പോള്‍ വേദിയിലേക്ക് പോകാന്‍ തയ്യാറായില്ല. ഈ രീതിയിലാണ് ഞങ്ങള്‍ പ്രതിഷേധിക്കുന്നത്.' മറ്റൊരു വിദ്യാര്‍ത്ഥിയായ അര്‍കോപ്രഭോ ദാസ് വ്യക്തമാക്കി.
ബിരുദദാന ചടങ്ങ് നടക്കുന്നതിന്റെ രാവിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബംഗാള്‍ ഗവര്‍ണറുടെ കാറ് പ്രതിഷേധക്കാര്‍ വളഞ്ഞിരുന്നു. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന കേന്ദ്രങ്ങളില്‍ ഒന്നാണ് ജാദവ്പുര്‍ സര്‍വകലാശാല. കഴിഞ്ഞ ദിവസം ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സര്‍ട്ടിഫിക്കറ്റ് നിരസിച്ചുകൊണ്ട് ബി എച്ച് യു വിദ്യാര്‍ത്ഥിയും പോണ്ടിച്ചേരി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥിനികളും പ്രതിഷേധമറിയിച്ചിരുന്നു.
Keywords: India, National, News, Kolkata, Girl students, Protesters, Trending, Student tears apart copy of CAA while receiving degree at Jadavpur University

Powered by Info News For You

Comments
Post a Comment