രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് തുറന്ന ജയിലാക്കി മാറ്റുന്നു; വരാന്‍ പോകുന്നത് കേന്ദ്ര സര്‍ക്കാരിനെതിരായ ജനങ്ങളുടെ ട്വന്റി ട്വന്റിയെന്ന് ജസ്റ്റിസ് കെ ചന്ദ്രു

കൊച്ചി: (www.kvartha.com 28.12.2019) രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് തുറന്ന ജയിലാക്കി മാറ്റുന്നുവെന്നും വരാന്‍ പോകുന്നത് കേന്ദ്ര സര്‍ക്കാരിനെതിരായ ജനങ്ങളുടെ ട്വന്റി ട്വന്റിയെന്നും മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ ചന്ദ്രു. എറണാകുളം ടൗണ്‍ഹാളില്‍ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ പതിമൂന്നാം അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ച് തുറന്ന ജയിലാക്കി മാറ്റാനാണ് നരേന്ദ്ര മോഡി- അമിത്ഷാ കൂട്ടുകെട്ട് ശ്രമിക്കുന്നത്. ഭരണഘടനയെയും ഭരണഘടനാ മൂല്യങ്ങളെയും കേന്ദ്രം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരായ ജനങ്ങളുടെ ട്വന്റി-20യാണ് പുതുവര്‍ഷത്തോടെ വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.


രാജ്യം നിരവധി പ്രതിസന്ധികള്‍ നേരിടുന്നു. എന്നാല്‍ ഇതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാജ്യം സമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഒരു രാജ്യം ഒരു ജനത എന്നുപറയുന്നവര്‍ കശ്മീരില്‍ ബിജെപിയുടെ രാഷ്ട്രീയ എതിരാളികളെയാകെ തടങ്കലിലോ തോക്കിന്‍ കുഴലിന് മുന്നിലോ തളച്ചിട്ടിരിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.

അസമില്‍ പൗരത്വ രജിസ്റ്ററിന് പുറത്തായ 12 ലക്ഷം ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. അല്ലാത്തവരെ മുഴുവന്‍ തടവറയിലാക്കും. അതിനായി തടവറകള്‍ പൂര്‍ത്തിയാകുന്നു. കര്‍ണാടകത്തിലും അത്തരം തടവറകള്‍ ഒരുങ്ങുന്നതായാണ് വാര്‍ത്ത. പൗരത്വ രജിസ്റ്ററിലൂടെ രാജ്യത്തെയാകെ തുറന്ന തടവറയാക്കി മാറ്റാനാണ് ശ്രമമെന്നും ജസ്റ്റിസ് കെ ചന്ദ്രു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, National, Trending, Controversy, Law, Justice, Advocate, Kochi, People will face and do against Modi-Amit shah play; Justice Chandru


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?