വാഹന പരിശോധനക്കിടെ സഞ്ചി വലിച്ചെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചു; നായാട്ടുകാരനില്‍ നിന്നും പൊലീസ് നാടന്‍ തോക്ക് പിടികൂടി

കണ്ണൂര്‍: (www.kvartha.com 30.12.2019) ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന നായാട്ടുകാരനില്‍ നിന്നും നാടന്‍ തോക്ക് പിടികൂടി. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ നിന്നും നാടന്‍ തോക്ക് കണ്ടെത്തുകയായിരുന്നു. ഇതിനിടെ യാത്രക്കാരനായ തോക്കുടമ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അര്‍ധരാത്രി പരിയാരം എസ് ഐ പി. ബാബുമോന്റെ നേതൃത്വത്തില്‍ അമ്മാനപ്പാറയില്‍ നടത്തിയ വാഹന പരിശോധനയിലാണ് തോക്ക് പിടികൂടിയത്.

സഞ്ചിയുമായി യാത്ര ചെയ്യുകയായിരുന്ന യാത്രികനോട് സഞ്ചിയിലെന്താണെന്ന് പോലീസ് ചോദിച്ചയുടന്‍ സഞ്ചി ദൂരേക്ക് വലിച്ചെറിഞ്ഞ് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സഞ്ചി പരിശോധിച്ചപ്പോഴാണ് നാടന്‍ തോക്കാണെന്നു വ്യക്തമായത്. തോക്ക് പൂര്‍ണമായ നിലയില്‍ ഘടിപ്പിക്കാതെ നാലു ഭാഗങ്ങളാക്കിയ നിലയിലായിരുന്നു. പിന്നീട് പോലീസ് ഇവ പൂര്‍ണമായ തോതില്‍ ഘടിപ്പിച്ചു. മികച്ച നിലവാരമുള്ള നാടന്‍ തോക്കാണിതാണെന്നു പോലീസ് പറഞ്ഞു.

ഓട്ടോ ഡ്രൈവറ ചോദ്യം ചെയ്തപ്പോള്‍ എടക്കോം ഭാഗത്തേക്ക് പോകണമെന്നു പറഞ്ഞാണ് ട്രിപ്പ് വിളിച്ചതെന്നാണ് പറഞ്ഞത്. അന്വേഷണത്തില്‍ കാരക്കുണ്ടിലെ ഒ വി സൂരജാണ് നാടന്‍ തോക്കുമായി യാത്ര ചെയ്‌തെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പോലീസ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല.സൂരജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഇയാള്‍ നായാട്ടുസംഘത്തില്‍ പെട്ടയാളാണെന്നു പൊലിസ് പറഞ്ഞു.


Keywords: News, Kerala, Kannur, Police, Case, pariyaram, Auto Driver, Bail, Police seized a gun from the hunter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?