പെട്രോള്‍ പമ്പ് വില്‍പനയില്‍ 93 ലക്ഷം നല്‍കിയില്ലെന്ന കേസ്; പ്രതി 10 ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി; നിര്‍ദേശം മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ

കാഞ്ഞങ്ങാട്: (www.kvartha.com 13.12.2019) പെട്രോള്‍ പമ്പ് വില്‍പ്പന നടത്തിയ വകയില്‍ 93 ലക്ഷം നല്‍കിയില്ലെന്ന കേസില്‍ പ്രതി 10 ദിവസത്തിനകം ചന്തേര പോലീസില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കാഞ്ഞങ്ങാട് പടന്നക്കാട് താമസക്കാനും അബുദാബിയില്‍ ബിസിനസുകാരനുമായ അബൂബക്കര്‍ കുറ്റിക്കോലിനെതിരെ ചന്തേര പോലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ അബൂബക്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം.

പോലീസില്‍ കീഴടങ്ങിയാല്‍ അറസ്റ്റു രേഖപ്പെടുത്തി 50,000 രൂപയുടെ ആള്‍ ജാമ്യത്തില്‍ വിട്ടയക്കാമെന്നും ഉത്തരവില്‍ പറയുന്നു. രണ്ടു മാസക്കാലം എല്ലാ ശനിയാഴ്ചയും പ്രതി പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണം. പാസ്‌പോര്‍ട്ട് പോലീസിന് കൈമാറണം. വിദേശത്തേക്ക് പോകണമെങ്കില്‍ ഹോസ്ദുര്‍ഗ് കോടതിയുടെ അനുമതി വാങ്ങണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ചെറുവത്തൂര്‍ ഞാണിങ്കൈയിലെ കെവി ദേവകിയുടെ പരാതിയിന്‍മേലാണ് പോലീസ് കേസെടുത്തത്. അരയേക്കര്‍ സ്ഥലവും പെട്രോള്‍ പമ്പും ദേവകിയുടെയും മക്കളുടേയും പേരിലും പമ്പിന്റെ ലൈസന്‍സ് ദേവകിയുടെ മൂത്തമകളുടെ ഭര്‍ത്താവിന്റെ പേരിലുമായിരുന്നു. 2017 ഫെബ്രുവരി ഒമ്പതിന് പമ്പും ഇതുള്‍ക്കൊള്ളുന്ന സ്ഥലവും മൂന്നരക്കോടി രൂപയ്ക്ക് അബൂബക്കറിന് വിറ്റു. വില്‍പന സമയത്ത് 1.42 കോടി രൂപ നല്‍കിയിരുന്നു. പമ്പിന്റെ റജിസ്‌ട്രേഷന്‍ മാറ്റണമെങ്കില്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും അദ്ദേഹത്തിന്റെ പേരിലാകാണമെന്ന് നിയമമുണ്ട്. ഇതേ തുടര്‍ന്ന് അഡ്വാന്‍സ് തുക കൈപ്പറ്റുമ്പോള്‍ തന്നെ സ്ഥലം റജിസ്റ്റര്‍ ചെയ്തു കൊടുക്കേണ്ടി വന്നു.


ഏഴുമാസത്തിനുള്ളില്‍ പണം മുഴുവന്‍ നല്‍കാമെന്ന് കാണിച്ച് കാരാര്‍ ഉണ്ടാക്കി. എന്നാല്‍ ലൈസന്‍സ് മാറുന്നതിലെ കാലതാമസം കാരാറില്‍ പറഞ്ഞ കാര്യങ്ങളേയും ബാധിച്ചു. 2019 മാര്‍ച്ചില്‍ ലൈസന്‍സ് അബൂബക്കറിന്റെ നോമിനിയായ ഷാഹുല്‍ഹമീദ് പട്ടത്തൂരിന്റെ പേരിലേക്ക് മാറ്റി ഭാരത്‌പെട്രോളിയം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

അതിനിടെ ബാക്കി പണം ചോദിച്ചപ്പോള്‍ പമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്ന സുധാകരന്‍ എന്നയാളുമായി താന്‍ ഇടപാട് എല്ലാം പൂര്‍ത്തിയാക്കിയെന്ന മറുപടിയാണ് കിട്ടിയതെന്നും ദേവകി പരാതിയില്‍ പറയുന്നു. തന്റെ മൂത്തമകളുടെ ഭര്‍്ത്താവാണ് സുധാകരനെന്നും ഇവര്‍ക്കുള്ള ഓഹരി കഴിച്ച് ബാക്കി 93 ലക്ഷം രൂപ തനിക്കും തന്റെ മറ്റു രണ്ടു മക്കള്‍ക്കുമായി കിട്ടണമെന്നുമാണ് ദേവകി പരാതിയില്‍ ആവശ്യപ്പെട്ടത്. വിശ്വാസവഞ്ചന നടത്തിയെന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Case, Cheating, kanhangad, kasaragod, Court, High Court, Police, Petrol pump sale cheating case; High court says accused surrender within 10 days


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?