കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തികൊല്ലാന്‍ ശ്രമം; 90ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അത്യാസന്നനിലയില്‍ ആശുപത്രിയില്‍; പ്രതികളായ 5പേരും പിടിയിലായി

ഉന്നാവ്: (www.kvartha.com 05.12.2019) കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തികൊല്ലാന്‍ ശ്രമം. അക്രമത്തില്‍ 90ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി അത്യാസന്നനിലയില്‍ ആശുപത്രിയില്‍. ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിനിരയായെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെ ആണ് ജീവനോടെ ചുട്ടുകൊല്ലാന്‍ കേസിലെ പ്രതികള്‍ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

23-കാരിയായ ഉന്നാവ് സ്വദേശിനിയെയാണ് പ്രതികള്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. യുവതിയുടെ ദേഹത്ത് 90ശതമാനം പൊള്ളലേറ്റു. പെണ്‍കുട്ടിയെ അതീവ ഗുരുതരാവസ്ഥയില്‍ ലഖ്‌നൗവിലെ കെ ജി എം യു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് അഞ്ചുപേരെയും ഉന്നാവ് പൊലീസ് പിടികൂടിയിട്ടുണ്ട്.

Week After Telangana Horror, molest Survivor Set Ablaze in UP's Unnao; 5 Accused Arrested, News, Local-News, Molestation, Crime, Criminal Case, Arrested, Police, Complaint, National

ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. ഇതേത്തുടര്‍ന്ന് ഉന്നാവ് പൊലീസില്‍ പെണ്‍കുട്ടി പ്രതികള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.

Week After Telangana Horror, molest Survivor Set Ablaze in UP's Unnao; 5 Accused Arrested, News, Local-News, Molestation, Crime, Criminal Case, Arrested, Police, Complaint, National

ഈ കേസില്‍ കൃത്യമായ നടപടി പൊലീസ് സ്വീകരിച്ചില്ലെന്ന് മാത്രമല്ല, പ്രതികള്‍ ഒളിവിലാണെന്ന വാദം പറഞ്ഞ് കേസന്വേഷണം നീട്ടിക്കൊണ്ടുപോവുകയും ചെയ്തു. ഇതിനിടെ തനിക്ക് ഭീഷണിയുണ്ടെന്നും, അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് പെണ്‍കുട്ടി വീണ്ടും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇതിലും ആവശ്യമായ നടപടി എടുക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്നും ശ്രമം ഉണ്ടായില്ല. വ്യാഴാഴ്ച കേസിന്റെ വിചാരണ പ്രാദേശിക കോടതിയില്‍ നടക്കാനിരിക്കുകയായിരുന്നു. കേസ് വിചാരണയില്‍ പങ്കെടുക്കാന്‍ റായ് ബറേലിയിലേക്ക് പോകാനായി റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള റോഡില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. അധികം താമസിയാതെ തന്നെ സംഭവസ്ഥലത്ത് എത്തിയ പൊലീസ് പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതീവഗുരുതരാവസ്ഥയിലാണ് പെണ്‍കുട്ടിയെന്നും, 90 ശതമാനത്തോളമാണ് ദേഹത്ത് പൊള്ളലേറ്റിരിക്കുന്നതെന്നുമാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ലഖ്‌നൗവിലെ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ബേണ്‍ വാര്‍ഡില്‍ പ്രത്യേക ചികിത്സയിലാണ് പെണ്‍കുട്ടി.

അതേസമയം പെണ്‍കുട്ടിയെ ആക്രമിച്ച അഞ്ച് പേരില്‍ ഒരാള്‍, പെണ്‍കുട്ടി നല്‍കിയ ബലാത്സംഗക്കേസിലെ പ്രതിയായിരുന്നുവെന്ന് യുപി പൊലീസ് പറയുന്നു. ഇയാള്‍ ഇത്രയും കാലം ഒളിവിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലായിരുന്ന പ്രതിയാണ് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ റോഡില്‍ വച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്.

സംഭവത്തെ കുറിച്ച് ഉന്നാവില്‍ നിന്നുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വിക്രാന്ത് വീര്‍ പറഞ്ഞത് ഇങ്ങനെയാണ്;

''വ്യാഴാഴ്ച രാവിലെയാണ് ആക്രമണത്തിന്റെ വിവരങ്ങള്‍ കിട്ടിയത്. പൊള്ളലേറ്റ നിലയിലും ആക്രമിച്ചവരുടെ വിവരങ്ങള്‍ പെണ്‍കുട്ടി തന്നിട്ടുണ്ട്. ഓരോരുത്തരെയും കണ്ടെത്താന്‍ പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കഴിഞ്ഞു. രണ്ട് പേര്‍ക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു'' എന്ന്.

പെണ്‍കുട്ടിയുടെ അച്ഛന്റെ ഗ്രാമമാണ് ഉന്നാവിലുള്ളത്. ഇവിടെ കഴിഞ്ഞ മാര്‍ച്ചിലെത്തിയപ്പോഴാണ് ഒരു സംഘമാളുകള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും ചെയ്‌തെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

ഉന്നാവില്‍ത്തന്നെ ഇത്തരമൊരു പരാതി രജിസ്റ്റര്‍ ചെയ്താല്‍ നീതി ലഭിക്കില്ലെന്ന് പെണ്‍കുട്ടി കോടതിയോട് അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് സമീപത്തെ റായ്ബറേലി ജില്ലയിലാണ് ഈ ബലാത്സംഗ പരാതി രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ ഒരു പ്രതിയെ അന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാളെ ജാമ്യത്തില്‍ വിട്ടു. മറ്റൊരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇയാളുടെ സ്വത്ത് കണ്ടു കെട്ടിയെന്നും, ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നുവെന്നുമാണ് പൊലീസ് ഇപ്പോള്‍ അവകാശപ്പെടുന്നത്.

ഉന്നാവില്‍ നിന്ന് തന്നെയുള്ള പെണ്‍കുട്ടിയാണ് അടുത്തിടെ മുന്‍ ബിജെപി എംഎല്‍എയായിരുന്ന കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ ബലാത്സംഗക്കേസ് നല്‍കിയത്. പരാതിയില്‍ സെംഗാര്‍ അറസ്റ്റിലായെങ്കിലും ഇയാളുടെ ബന്ധുക്കളില്‍ നിന്ന് പെണ്‍കുട്ടിക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നു.

ഇതിനിടെയാണ് ബന്ധുവിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരും വഴി പെണ്‍കുട്ടി സഞ്ചരിച്ച കാറിന് നേരെ ലോറി ഇടിക്കുന്നതും അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടി ആശുപത്രിയിലാകുന്നതും. അന്ന് യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന് നേരെ രൂക്ഷവിമര്‍ശനമാണ് സുപ്രീംകോടതി ഉയര്‍ത്തിയത്.

ഹൈദരാബാദില്‍ ലേഡി വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ച് കൊന്ന ശേഷം തീകൊളുത്തിയ സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് സമാനമായ രീതിയില്‍ ഈ പെണ്‍കുട്ടിയും ആക്രമിക്കപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Week After Telangana Horror, molest Survivor Set Ablaze in UP's Unnao; 5 Accused Arrested, News, Local-News, Molestation, Crime, Criminal Case, Arrested, Police, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?