നിര്‍മാണത്തിലെ അപാകതകള്‍ തിരിച്ചടിയായി; മാക്‌സ് 737 വിമാനത്തിന്റെ ഉത്പാദനം ജനുവരിയോടെ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ബോയിംഗ്; അഞ്ചുമാസത്തിനിടെ അപകടത്തില്‍പ്പെട്ടത് രണ്ട് വിമാനങ്ങള്‍

വാഷിങ്ടണ്‍: (www.kvartha.com 17.12.2019) ജനുവരിയോടെ ബോയിംഗ് 737 മാക്‌സ് വിമാനത്തിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് കമ്പനി അധികൃതര്‍. പൂര്‍ണമായി അവസാനിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചുമാസത്തിനിടെ മാക്‌സ് 737 ശ്രേണിയിലുള്ള രണ്ടുവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു.

ഇന്തോനേഷ്യയിലും എത്യോപ്യയിലും 737 മാക്‌സ് വിമാനങ്ങള്‍ തകര്‍ന്ന് 300 ലധികം പേരാണ് മരിച്ചത്. ഇതിന് ശേഷം ഒമ്പത് മാസമായി ഉത്പാദനം തുടരുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിവിധരാജ്യങ്ങള്‍ തങ്ങളുടെ എയര്‍ലൈനുകളില്‍നിന്ന് മാക്‌സ് 737 വിമാനങ്ങള്‍ ഒഴിവാക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് യുഎസ് റെഗുലേറ്റര്‍മാര്‍ വ്യക്തമാക്കി. 

അമേരിക്കയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ ഒരാളാണ് വാഷിംഗ്ടണിലെ സിയാറ്റില്‍ ആസ്ഥാനമായുള്ള ബോയിംഗ്. 737 മാക്‌സുമായി ബന്ധപ്പെട്ട തൊഴിലാളികളെ പിരിച്ചുവിടില്ലെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഉത്പാദനം നിര്‍ത്തുന്നത് വിതരണക്കാരെയും വിശാലമായ സമ്പദ്വ്യവസ്ഥയെയും ബാധിക്കുമെന്നും വിലയിരുത്തുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Washington, America, Air Plane, Accident, Death, Indonesia, Boeing to temporarily halt 737 Max production in January


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?