ഫോണ്‍ ചെയ്യാന്‍ മൊബൈല്‍ നല്‍കിയില്ല; സഹപ്രവര്‍ത്തകനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ മലയാളി യുവാവിന് 7 വര്‍ഷം തടവ്; മരിച്ചയാളുടെ കുടുംബത്തിന് 2 ലക്ഷം റിയാല്‍ ദയാധനം നല്‍കാനും ഉത്തരവ്

അല്‍ഹസ (സൗദി): (www.kvartha.com 06.12.2019) ഫോണ്‍ ചെയ്യാന്‍ മൊബൈല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനായ നേപ്പാള്‍ സ്വദേശിയെ തലയ്ക്കടിച്ചുകൊന്ന കേസില്‍ മലയാളി യുവാവിന് ഏഴുവര്‍ഷം തടവ്. കായംകുളം മുതുകുളം സ്വദേശി ആദര്‍ശിനാണ് കോടതി തടവുശിക്ഷ വിധിച്ചത്. മരിച്ചയാളുടെ കുടുംബത്തിന് രണ്ടു ലക്ഷം റിയാല്‍ (ഏകദേശം 38 ലക്ഷം രൂപ) ദയാധനം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Malayali Man jailed for assault which led to death,Saudi Arabia, News, Court Order, Murder, Crime, Criminal Case, Malayalees, Gulf, World

ഇരുവരും ജോലി ചെയ്തിരുന്ന ഫാം ഹൗസില്‍ പൈപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. 2015 ഫെബ്രുവരിയിലാണ് കേസിനാസപദമായ കൊലപാതകം നടന്നത്. കൊല്ലപ്പെട്ടയാള്‍ക്കു വേണ്ടി നേപ്പാള്‍ എംബസിയാണ് കേസ് നടത്തുന്നത്. നിര്‍ധന കുടുംബാംഗമായ ആദര്‍ശിന് അച്ഛനും ഭാര്യയും ഒരു കുട്ടിയുമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali Man jailed for assault which led to death,Saudi Arabia, News, Court Order, Murder, Crime, Criminal Case, Malayalees, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?