കാറില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ പിടിയിലായ പ്രതിക്ക് 5 വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും

കാസര്‍കോട്: (www.kasargodvartha.com 22.12.2019) കാറില്‍ കഞ്ചാവ് കടത്തുന്നതിനിടയില്‍ പിടിയിലായ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടനും ഒരു ലക്ഷം പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഒന്നാം പ്രതി പുത്തിഗെ എകെജി നഗറിലെ ഫൈസല്‍ എന്ന ടയര്‍ ഫൈസലിനെ(32) ആണ് കോടതി ശിക്ഷിച്ചത്. കാസര്‍കോട് അഡീഷണല്‍ കോടതി(രണ്ട്) ജഡ്ജി രാജന്‍ തട്ടില്‍ ആണ് ശിക്ഷ വിധിച്ചത്.

2015 നവംബര്‍ 29ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. സീതാംഗോളിയില്‍ നിന്നും അന്നത്തെ ബദിയടുക്ക എസ്‌ഐ ആയിരുന്ന എ സന്തോഷ്‌കുമാറാണ് വാഹനപരിശോധനയ്ക്കിടെ കെഎല്‍14 എന്‍7919 നമ്പര്‍ മാരുതി കാറില്‍ കടത്തുകയായിരുന്ന 4.830 കിലോ കഞ്ചാവ് പിടികൂടിയത്. കേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവിലാണ്. നാലാം പ്രതി അബ്ദുള്‍ അസീസിനെ കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷനുവേണ്ടി എം അബ്ദുല്‍ സത്താര്‍ ഹാജരായി.

Kasaragod, News, Kerala, arrest, Ganja, Youth, court, Car, Youth gets 5 years jail and Rs 1lakh fine in ganja smuggling case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

< !- START disable copy paste -->
Keywords: Kasaragod, News, Kerala, arrest, Ganja, Youth, court, Car, Youth gets 5 years jail and Rs 1lakh fine in ganja smuggling case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?