സൗദിയില്‍ മയക്കുമരുന്ന് കേസില്‍ പിടിയിലായത് 5,067 പേര്‍; മൂന്നുമാസത്തിനിടെ പിടിച്ചെടുത്തത് 54 ലക്ഷം മയക്കുഗുളികകള്‍, ആറ് ടണ്‍ ഹഷീഷ്, 1.4 കിലോ കൊക്കൈന്‍, 2.9 കിലോ ഹെറോയിന്‍, ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി അധികൃതര്‍
റിയാദ്: (www.kvartha.com 11.12.2019) സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മൂന്നുമാസത്തിനിടെ പിടിയിലായത് 5,067 പേര്‍. 54 ലക്ഷം മയക്കുഗുളികകള്‍, ആറ് ടണ്‍ ഹഷീഷ്, 1.4 കിലോ കൊക്കൈന്‍, 2.9 കിലോ ഹെറോയിന്‍, കൂടാതെ മറ്റ് പല രൂപങ്ങളിലുമുള്ള മയക്കുമരുന്നുകള്‍ എന്നിവയാണ് മൂന്നുമാസത്തിനിടെ കണ്ടെത്തിയതെന്ന് നര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് വക്താവ് കേണല്‍ അബ്ദുല്‍ അസീസ് മുഹമ്മദ് കടാസ വ്യക്തമാക്കി.
32 രാജ്യക്കാരായ ഇത്രയും ആള്‍ക്കാരെ അറസ്റ്റ് ചെയ്തത് മയക്കുമരുന്ന് കടത്ത്, വിപണനം, ഉപഭോഗം, ഗതാഗതം എന്നീ വകുപ്പുകള്‍ പ്രകാരമാണ്. നിരോധിത മയക്കുഗുളിക നിര്‍മിക്കുന്ന യന്ത്രസാമഗ്രികളടക്കം ഒരു പ്രാദേശിക നിര്‍മാണ കേന്ദ്രം കണ്ടെത്തി അടപ്പിച്ചെന്നും സൗദി നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഈ കേന്ദത്തില്‍ നിന്നും യന്ത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മറ്റ് ആവശ്യങ്ങള്‍ക്കുള്ളത് എന്ന വ്യാജേനയാണ് ഇത്തരം യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്.
യന്ത്രങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഇവിടെ തന്നെ മയക്കുഗുളികകള്‍ നിര്‍മിക്കാനാണ് പുതിയ നീക്കമെന്ന് വ്യക്തമായി. അതിനാല്‍ ഈ വഴികളെയും ശക്തമായി തടയുമെന്നും അവര്‍ അറിയിച്ചു. കര്‍ശന നിരീക്ഷണത്തിലൂടെ ഇത്തരം കേന്ദ്രങ്ങള്‍ കണ്ടെത്തി അടച്ചുപൂട്ടുകയും ഉത്തരവാദികളെ പിടികൂടി കടുത്ത ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്തുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Riyadh, News, Gulf, World, Arrest, Drugs, Drug sellers arrested in three months in Saudi

Powered by Info News For You

Comments
Post a Comment