തണ്ണീര്‍ത്തടം നികത്തി പെട്രോളിയം ശാല സ്ഥാപിക്കുന്നതിനെതിരെയുള്ള കണ്ടങ്കാളി സമരം 50 ദിവസം പിന്നിട്ടു: പയ്യന്നൂര്‍ നഗരസഭാ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി
കണ്ണൂര്‍: (www.kvartha.com 21.12.2019) 86 ഏക്കര്‍ നെല്‍വയല്‍ ഉള്‍പ്പെടെ വിശാലമായ തണ്ണീര്‍ത്തടം നികത്തി പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ പെട്രോളിയം ശാല സ്ഥാപിക്കുന്നതിനെതിരെ പയ്യന്നൂരില്‍ ജനകീയ സത്യാഗ്രഹ സമരം 50 ദിവസം പിന്നിട്ടു. നിര്‍ദ്ദിഷ്ട പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗണ്‍സില്‍ പ്രമേയം പാസ്സാക്കണമെന്നും ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് നഗരസഭ ഗേറ്റില്‍ തടഞ്ഞു. ഇതോടെ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നിറങ്ങി വന്ന് സമരത്തോടൊപ്പം ചേര്‍ന്നു. ഇടത് രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. ആസാദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം കൊണ്ട് ലോകം പൊറുതിമുട്ടുമ്പോള്‍ പെട്രോളിയം മലിനീകരണത്തിനെതിരെ കണ്ടങ്കാളിയില്‍ നടക്കുന്ന സമരം അന്താരാഷ്ട്ര പ്രസക്തിയുള്ളതാണെന്നും, വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ജനവിരുദ്ധ വികസനം അവസാനിപ്പിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കണ്ടങ്കാളിയിലേതു പോലെ കേരളത്തിലുടനീളം ജീവിക്കാനായി ജനങ്ങള്‍ നടത്തുന്ന സമരങ്ങളെ അവഗണിക്കാന്‍ ഒരു സര്‍ക്കാരിനുമാകില്ല. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് കണ്ടങ്കാളി വയല്‍ വില്‍ക്കുന്നതിനെതിരെ സമരം ചെയ്യുന്ന ജനങ്ങളെ പെരിവെയിലത്ത് നിര്‍ത്തുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
സമരസമിതി ചെയര്‍മാന്‍ ടി.പി പത്മനാഭന്‍, കണ്‍വീനര്‍ അപ്പുക്കുട്ടന്‍ കാരയില്‍, നഗരസഭ പ്രതിപക്ഷ നേതാവ് പി.പി ദാമോദരന്‍, കെ.എം ഷമീമ, അഡ്വ. ഡി.കെ ഗോപിനാഥ്, കെ. ജയരാജ്, മണിരാജ് വട്ടക്കൊവ്വല്‍, നോബിള്‍ പൈകട, റോസലൂക്കോസ്, വിനോദ് കുമാര്‍ രാമന്തളി, കൃഷ്ണന്‍ പുല്ലൂര്‍, എന്‍.കെ ഭാസ്‌കരന്‍, പപ്പന്‍ കുഞ്ഞിമംഗലം, മന്ദ്യത്ത് ഭരതന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Kannur, Payyannur, Petrol, Strike, March, Municipality, Kandankali strike over 50 days against Petroleum plant in Payyannur

Powered by Info News For You

Comments
Post a Comment