ഓട്ടോറിക്ഷ ഡ്രൈവറെ തലക്ക് വെട്ടി കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും പിഴയും

കരിവേടകം:(www.kasargodvartha.com 21.12.2019) ഉച്ചയൂണ് കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ വിശ്രമിക്കുകയായിരുന്ന കരിവേടകം പള്ളക്കാട് രാജപ്പന്റെ മകന്‍ രതീഷിനെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലാണ് പള്ളക്കാട് ദര്‍ഘാസ് പക്കീരന്റെ മകന്‍ ചന്ദ്രനെ കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (3) ജഡ്ജി ടികെ നിര്‍മ്മല 5 വര്‍ഷം കഠിന തടവിനും 25000/രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

2018 ഒക്ടോബര്‍ 1ന് ഉച്ചക്ക് 1.30 ന് കരിവേടകം ഓട്ടോസ്റ്റാന്റില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. അതിന് ഒന്നര മാസം മുമ്പ് രതീഷ് ഓട്ടോറിക്ഷ ഓടിച്ചു പോകുമ്പോള്‍ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് സംഭവ ദിവസം ഉച്ചക്ക് 12:00 മണിക്ക് ഓട്ടോസ്റ്റാന്റില്‍ വെച്ച് പ്രതി ബഹളം വെച്ചിരുന്നു.


വാക്കത്തി കൊണ്ടുള്ള വെട്ടുകൊണ്ട് തലക്കും പുറത്തും ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടനെ മംഗലാപുരം ഗവ.വെന്‍ ലോക് ആശുപത്രില്‍ കൊണ്ടുപോയി അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ബാലകൃഷ്ണനാണ് ഹാജരായത്. ബേഡകം എസ്‌ഐ ആയിരുന്ന ടി ദാമോദരനാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
  < !- START disable copy paste -->  
Keywords:News, Auto Driver, Kerala, kasaragod, Attack, case, Fine, Car, Mangalore, attack against auto driver


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?