ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍, അന്താരാഷ്ട്ര വിപണിയില്‍ 1.25 കോടി രൂപ വിലയുള്ള പാമ്പിനെയാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പോലീസ്

രാജ്ഗര്‍: (www.kvartha.com 30.12.2019) ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച മധ്യപ്രദേശിലെ നര്‍സിങ്ഗറില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. ചില മരുന്നുകള്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിന് പുറമെ ദുര്‍മന്ത്രവാദങ്ങള്‍ക്കും ഉപയോഗിക്കുന്നതാണ് വിഷമില്ലാത്ത റെഡ് സാന്‍ഡ് ബോവസ് എന്ന ഇരുതലമൂരി. ഇതിന് ആവശ്യക്കാരും ഏറെയാണ്.

1.25 കോടി രൂപ വില വരുന്ന ഇരുതലമൂരിയാണിതെന്നും പിടിയിലായവര്‍ക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തെന്നും പോലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ഇതുലതമൂരിയെ കണ്ടെത്തുകയായിരുന്നു. ഇരുതലമൂരിയെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ ഫോണില്‍ സംസാരിച്ചിരുന്നെന്നും വിവരം ലഭിച്ച ഉടന്‍ സ്ഥലത്തെത്തുകയായിരുന്നെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

News, National, Arrest, Police, Case, Red sand boa snake worth rs 1.25 crore rescued in Madhya Pradesh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Arrest, Police, Case, Red sand boa snake worth rs 1.25 crore rescued in Madhya Pradesh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?