499 രൂപ കൊടുത്താല്‍ വയര്‍ നിറയെ ബിയറും ബിരിയാണിയും, സംഭവം സത്യമാണെങ്കിലും അന്വേഷിച്ച് എത്തിയവര്‍ക്ക് ഒടുവില്‍ നിരാശ
പാലക്കാട്: (https://ift.tt/2LxE4uI) വെറും 499 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബിയറും ബിരിയാണിയും. പാലക്കാട്ടെ ഒരു ഹോട്ടലിലാണ് ഇങ്ങനെയൊരു ഓഫര്‍ ഉണ്ടെന്ന് പരന്നത്. വ്യാജ സന്ദേശങ്ങളയച്ച് പലപ്രാവശ്യം പണി നല്‍കിയിട്ടുള്ള സോഷ്യല്‍മീഡിയയെ വിശ്വസിക്കാതെ ചില തത്പര കക്ഷികള്‍ പാലക്കാട്ടെ ഹോട്ടലിലേക്ക് വിളിച്ചു തിരക്കി, സംഭവം സത്യമാണെന്ന് ഉറപ്പിച്ചു.
എന്നാല്‍ ഇതിനിടയില്‍ ചില വിരുതന്‍മാര്‍ ഈ ഓഫര്‍ കോട്ടയത്തെ ഒരു ഹോട്ടലിലാണെന്ന് പറഞ്ഞു സന്ദേശങ്ങളയച്ചു. പാലക്കാട്ടെയും കോട്ടയത്തെയും ഹോട്ടലിന്റെ പേരിലെ സാദൃശ്യമാണ് ഇത്തരക്കാരെ വഴിതെറ്റിച്ചത്.
പിന്നാലെ വിളിച് അന്വേഷിച്ച് റെക്കോഡ് ചെയ്ത ഈ ഫോണ്‍ സന്ദേശങ്ങളും വാട്‌സാപ്പിലൂടെ പരന്നു. കോട്ടയത്തെ ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ അണ്‍ലിമിറ്റഡ് ബിയറും ബിരിയാണിയും ലഭിക്കുന്ന ഓഫറുണ്ടോയെന്ന് തിരക്കി ആയിരക്കണക്കിന് ഫോണ്‍കോളുകളാണ് എത്തിയത്. ചിലര്‍ നേരിട്ടെത്തിയും കേട്ട കാര്യം സത്യമാണോ എന്ന് തിരക്കി.
ഇത്തരത്തില്‍ ഒരു ഓഫറും ഇവിടെയില്ലെന്നും പറഞ്ഞ് ഇവരെയൊക്കെ തിരികെ അയക്കാന്‍ ഓഫറില്ല എന്ന നോട്ടീസ് പതിപ്പിക്കേണ്ട അവസ്ഥയായി കോട്ടയം ഹോട്ടല്‍ അധികൃതര്‍ക്ക്.
അതേ സമയം പാലക്കാട്ട് ഹോട്ടലിനെതിരെ എക്സൈസ് വകുപ്പു നേരത്തേ കേസെടുക്കുകയും ചെയ്തു. മദ്യത്തിന്റെ പരസ്യം ചെയ്യലിനെതിരെ അബ്കാരി നിയമമനുസരിച്ചാണ് കേസെടുത്തത്. ഇതേ തുടര്‍ന്ന് തങ്ങളൊന്നും അറിഞ്ഞിട്ടില്ലേ എന്ന നിലപാടെടുത്ത ഹോട്ടല്‍ പരസ്യത്തെ തള്ളിപറഞ്ഞു.
ഇതോടെ വയറുനിറച്ച് ബിയറും ബിരിയാണിയും സ്വപ്നം കണ്ടവര്‍ നിരാശയിലുമായി. സോഷ്യല്‍ അമിതാവേശത്തോടെ സ്വപ്‌നം കണ്ടവര്‍ക്ക് സോഷ്യല്‍ മീഡിയതന്നെ പാരയായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, palakkad, Kottayam, Social Network, Hotel, Food, Phone call, Food and Drinks Offer News From Hotel by Social Media
Powered by Info News For You

Comments
Post a Comment