ദേശീയ പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക സംഘര്‍ഷം; ത്രിപുരയില്‍ ഇന്റര്‍നെറ്റ് , എസ് എം എസ് സേവനങ്ങള്‍ക്ക് 48മണിക്കൂര്‍ നിയന്ത്രണം

ന്യൂഡെല്‍ഹി: (www.kvartha.com 11.12.2019) ദേശീയ പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘര്‍ഷങ്ങളില്‍ കലാശിച്ചതോടെ ത്രിപുരയില്‍ ഇന്റര്‍നെറ്റ് , എസ് എം എസ് സേവനങ്ങള്‍ക്ക് ബിപ്ലബ് ദേബ് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തി. 48 മണിക്കൂറാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സംഘര്‍ഷങ്ങളിലേക്ക് വഴിവെക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Tripura Blocks Mobile Data, SMS Services Amid Citizenship Bill Agitation,New Delhi, News, Trending, Protesters, Internet, Harthal, Social Network, National


അതേസമയം, പൗരത്വ ബില്ലിനെതിരെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍, ആള്‍ ആസാം സ്റ്റുഡന്റ്‌സ് യൂണിയന്‍ എന്നീ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ ബന്ദ് പലയിടത്തും അക്രമാസക്തമായി. ബില്ലിന്റെ പരിധിയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഗര്‍ത്തലയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് നടന്നത്.

ബന്ദ് നടന്ന അസം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അസമില്‍ പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗോഹട്ടിയില്‍ നൂറുകണക്കിനാളുകള്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും മന്ത്രിമാരുടെ വസതികളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രഞ്ജിത് കുമാര്‍ ദാസ് എന്നിവരുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടന്നു. സംസ്ഥാനത്ത് പരക്കെ അക്രമങ്ങള്‍ നടന്നു. അസം ജാതിയബാദി യുവ ഛാത്ര പരിഷത്ത് ജനറല്‍ സെക്രട്ടറി പലാഷ് ചംഗ്മായിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആള്‍ അസം സ്റ്റുഡന്റസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനങ്ങള്‍ നടത്തി. പൗരത്വബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ അവകാശം കവരില്ല എന്ന കേന്ദ്ര മന്ത്രി അമിത്ഷായുടെ ഉറപ്പും പ്രതിഷേധം തണുപ്പിച്ചിട്ടില്ല.

മണിപ്പൂരില്‍ പൊതു അവധി പ്രഖ്യാപിച്ചു. ബില്ല് പശ്ചിമ ബംഗാളില്‍ നടപ്പാക്കില്ലെന്ന് മമതാ ബാനര്‍ജി വ്യക്തമാക്കി. മേഘാലയില്‍ ഒറ്റപ്പെട്ട ആക്രമങ്ങള്‍ നടന്നു. ഷില്ലോംഗ് നഗരത്തില്‍ പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പിന് തീ വച്ചു. സ്‌കൂളുകളും, വ്യാപാരസ്ഥാപനങ്ങളും അടച്ചു.

പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാര്‍ തങ്ങളുടെ ജീവനോപാധികള്‍ക്കും നാടിന്റെ തനിമയ്ക്കും ഭീഷണിയാകുമെന്നാണു ഗോത്രസംഘടനകള്‍ ഭയപ്പെടുന്നത്. പ്രതിഷേധങ്ങള്‍ മേഖലയില്‍ ഗോത്രവര്‍ഗക്കാരും മറ്റുള്ളവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുന്നതിനെ ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. പലയിടത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.

പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അസമീസ് സിനിമാ പ്രവര്‍ത്തകരും ഗായകരും ചൊവ്വാഴ്ച ഗുവാഹാട്ടിയില്‍ തെരുവിലിറങ്ങി. ദേശീയപുരസ്‌കാര ജേതാവായ അസമീസ് സംവിധായകന്‍ ജനു ബറുവ 'ഭോഗ ഖിരിക്കീ' എന്ന തന്റെ ചിത്രം സംസ്ഥാന പുരസ്‌കാരപ്പട്ടികയില്‍നിന്നു പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.

പ്രക്ഷോഭങ്ങള്‍ക്കിടെ സിക്കിമിലെ ദലായ് ജില്ലയില്‍ പ്രക്ഷോഭകര്‍ ചന്തയ്ക്കു തീവെച്ചു. ഹംരോ സിക്കിം പാര്‍ട്ടി നേതാവും ഫുട്ബോള്‍ താരവുമായ ബൈച്ചുങ് ബൂട്ടിയയും ബില്ലില്‍ പ്രതിഷേധമറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tripura Blocks Mobile Data, SMS Services Amid Citizenship Bill Agitation,New Delhi, News, Trending, Protesters, Internet, Harthal, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?