അബുദാബി കാസ്രോട്ടാര്‍ അഞ്ചാം വാര്‍ഷികാഘോഷം 3ന് അബൂദാബിയില്‍: ഷൈഖ് ബുത്തി മുഖ്യാതിഥിയാവും
അബുദാബി (www.evisionnews.co): അബൂദാബിയിലെ കാസര്‍കോട് നിവാസികളുടെ സാംസ്‌കാരിക കൂട്ടായ്മയായ അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷിക ആഘോഷം സ്‌നേഹ തണലില്‍ അഞ്ചു വര്‍ഷം എന്ന പേരില്‍ 2020 ജനുവരി മൂന്നിന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിക്കും.
ഷൈഖ് ബുത്തി മുഹമ്മദ് അഹമ്മദ് അല്‍ ഹാമിദ് മുഖ്യാതിഥിയായി സംബന്ധിക്കുന്ന ആഘോഷ പരിപാടിയില്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍, കേരള സോഷ്യല്‍ സെന്റര്‍, മലയാളി സമാജം, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, അബുദാബി കെ.എം.സി.സി തുടങ്ങി സംഘടനകളുടെ നേതാക്കള്‍ സംബന്ധിക്കും. ആസിഫ് കാപ്പാടിന്റെ നേതൃത്വത്തില്‍ പ്രഗത്ഭരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള ഇശല്‍ സന്ധ്യയും ഉണ്ടായിരിക്കും. ചടങ്ങില്‍ കസര്‍കോടന്‍ യുവ വ്യവസായ സംരംഭകരെയും സാമൂഹിക ക്ഷേമരംഗത്ത് പ്രവര്‍ത്തന മികവു തെളിയിച്ച കാസര്‍കോടന്‍ യുവാക്കളെയും ആദരിക്കും.
Powered by Info News For You

Comments
Post a Comment