ചിലിയില്‍ 38 പേരുമായി പറന്ന സൈനിക വിമാനം കാണാതായി; തെരച്ചില്‍ തുടരുന്നു
സാന്റിയാഗോ: (www.kvartha.com 10.12.2019) ചിലിയില്‍ 38 പേരുമായി പറന്ന സൈനിക വിമാനം കാണാതായി. ഹെര്‍ക്കുലീസ് സി 130 സൈനിക വിമാനമാണ് കാണാതായത്. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേക്ക് പോയ ചരക്ക് വിമാനമാണ് കാണാതായതെന്ന് ചിലി വ്യോമസേന അറിയിച്ചു. അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പുറപ്പെട്ടത്.
38 പേരില്‍ 17 പേര്‍ ക്രൂ അംഗങ്ങളും 21 പേര്‍ യാത്രികരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 4.55 നാണ് വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ ആറുമണിയോടെ വിമാനമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. വിമാനത്തിനായുള്ള തെരച്ചില്‍ നടത്തിവരികയാണെന്ന് വ്യോമസേന അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Military, plane, Missing, Chilean military plane 'disappears' with 38 on board

Powered by Info News For You

Comments
Post a Comment