ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി: ആദ്യഫലങ്ങള്‍ ബി.ജെ.പിക്കെതിര്: കോണ്‍ഗ്രസ് 36

റാഞ്ചി (www.evisionnews.co): ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യഘട്ട വോട്ടെണ്ണലില്‍ കോണ്‍ഗ്രസ് ജെ.എം.എം സഖ്യത്തിന്റെ മുന്നേറ്റമാണ്. സഖ്യം 36 സീറ്റിലും ബി.ജെ.പി 18 സീറ്റിലും എ.ജെ.എസ്.യു രണ്ട് സീറ്റിലുമാണ് മുന്നില്‍ നില്‍ക്കുന്നത്.

എക്സിറ്റ് പോള്‍ ഫലങ്ങളും കോണ്‍ഗ്രസ്-ജെ.എം.എം സഖ്യത്തിന് അനുകൂലമായിരുന്നു. കോണ്‍ഗ്രസ്- ജെ.എം.എം- ആര്‍.ജെ.ഡി, ബി.ജെ.പി എന്നീ സഖ്യ കക്ഷികള്‍ക്കിടയിലാണ് ജാര്‍ഖണ്ഡില്‍ പ്രധാന തെരഞ്ഞെടുപ്പ് പോരാട്ടം നടന്നത്. ആകെ 237 സ്ഥാനാര്‍ത്ഥികളാണ് ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 81 അംഗ നിയമസഭയിലെ 65 സീറ്റിലേക്കുള്ള തെരഞ്ഞടുപ്പ് നവംബര്‍ 30, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നീ തിയതികള്‍ക്കുള്ളില്‍ നാല് ഘട്ടങ്ങളിലായി നടന്നിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?