347 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട്; സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസച്ചു; നടപടി സര്‍ക്കാരിതര സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍
ന്യൂഡല്‍ഹി: (www.kvartha.com 18.12.2019) 347 ലോക്സഭ മണ്ഡലങ്ങളിലെ വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട് ഉണ്ടായതിനെ തുടര്‍ന്ന് സുപ്രിം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസച്ചു. വോട്ടുകളുടെ എണ്ണത്തില്‍ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി സര്‍ക്കാരിതര സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 347 ലോക്സഭ മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടും എണ്ണിയപ്പോള്‍ കിട്ടിയ വോട്ടും തമ്മില്‍ പൊരുത്തക്കേട് ഉണ്ടായിരുന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റ് റിഫോം ആന്റ് കോമണ്‍ കോസ് (എഡിആര്‍) എന്ന സംഘടനയാണ് സുപ്രിം കോടതിയെ സമീപിച്ചത്. പ്രശാന്ത് ഭൂഷന്‍, നേഹ രതി എന്നിവര്‍ എഡിആര്‍നു വേണ്ടി ഹാജരായി.
മൈ വോട്ടേഴ്സ് ടേണ്‍ ആപ്പ് ആപ്പിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ഓരോരുത്തര്‍ക്കും കിട്ടിയ വോട്ടുകളുടെ എണ്ണം വ്യത്യസ്തമായിരുന്നു. ആ വ്യത്യാസം ഒരു വോട്ട് മുതല്‍ 101323 വോട്ട് വരെയാണ്. ആറ് സീറ്റുകളില്‍ ഈ പിശകുകള്‍ ജയിച്ചയാളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. പിശകു വന്ന വോട്ടുകളുടെ മൊത്തം എണ്ണം 739104 ഉം വരും.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട വോട്ടിന്റെ കണക്കുകളില്‍ അവ്യക്തത ഉണ്ട്. ഇത് ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പിനെ കുറിച്ചും ഫലപ്രഖ്യാപനത്തിനെ കുറിച്ചും സംശയം ജനിപ്പിക്കുമെന്നും ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നതായും അവര്‍ വ്യക്തമായ മറുപടി തന്നില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, New Delhi, Election, Election Commission, Supreme Court of India, plea, Supreme Court issues notice to Election Commission on ‘discrepancies’

Powered by Info News For You

Comments
Post a Comment