സംസ്ഥാനത്ത് വെള്ളക്കരം കൂട്ടുന്നു; 30% വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ


തിരുവനന്തപുരം: (https://ift.tt/2PV6xw2) സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാന്‍ എല്‍ ഡി എഫില്‍ നിര്‍ദേശം. ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കണക്ഷന്‍ നല്‍കാനുള്ള പദ്ധതി നടത്തിപ്പിനുള്ള പണം കണ്ടെത്താന്‍ വേണ്ടിയാണ് നിര്‍ദേശം മന്ത്രി കെ കൃഷ്ണന്‍കുട്ടി എല്‍ ഡി എഫില്‍ അവതരിപ്പിച്ചത്. ഇക്കാര്യത്തില്‍ അടുത്തയോഗം അന്തിമതീരുമാനമെടുത്തേക്കും.

'ജലജീവന്‍ മിഷന്‍-2025' എന്നപദ്ധതി ഗ്രാമീണമേഖലയില്‍ വീടുകളില്‍ കുടിവെള്ളമെത്തിക്കുന്നതിന് മൊത്തം ചെലവിന്റെ പകുതി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്. പൊതുടാപ്പുകള്‍ നിര്‍ത്തി ഗാര്‍ഹികകണക്ഷന്‍മാത്രം നല്‍കും.

2498 കോടിരൂപയാണ് പദ്ധതിനടത്തിപ്പിന് കേരളത്തില്‍വേണ്ടത്. ഗ്രാമീണമേഖലയില്‍ 9.68 ലക്ഷം കണക്ഷനുകള്‍ അധികമായി നല്‍കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

News, Kerala, Thiruvananthapuram, Drinking Water, Water, Tax&Savings, Recommended to Increase Water Tax by 30%

കേന്ദ്രസഹായത്തിനുപുറമേ 1000 കോടിയോളം രൂപയെങ്കിലും വായ്പയെടുക്കേണ്ടിവരും. വായ്പാതിരിച്ചടവിന് വെള്ളക്കരം 30 ശതമാനംവരെ കൂട്ടണമെന്നാണ് ജലവിഭവവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ ഉത്പാദന ചെലവിന്റെ 50 ശതമാനവും വൈദ്യുതി നിരക്കായതിനാല്‍ വെള്ളക്കരം കൂട്ടാതെ നിവൃത്തിയില്ലെന്നാണ് വാട്ടര്‍ അതോറിറ്റിയും ജലവിഭവ വകുപ്പും സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Drinking Water, Water, Tax&Savings,  Recommended to Increase Water Tax by 30%


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?