കരിപ്പൂരില്‍ സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശിയുള്‍പെടെ 2 പേര്‍ പിടിയില്‍

കരിപ്പൂര്‍: (https://ift.tt/2QlIgzs) കരിപ്പൂരില്‍ സ്വര്‍ണവേട്ട. കാസര്‍കോട് സ്വദേശിയുള്‍പെടെ രണ്ടു പേര്‍ പിടിയിലായി. കാസര്‍കോട് സ്വദേശി അഹ് മദ് അമീന്‍ (32) കോഴിക്കോട് സ്വദേശി സിറാജ് എന്നിവരാണ് സ്വര്‍ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയില്‍ നിന്ന് എത്തിയ ഐ എക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ അമീന്റെ ചെക്കിങ് ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എമര്‍ജന്‍സി ലൈറ്റില്‍ നിന്ന് 175 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ തകിടുകള്‍ എയര്‍ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.


എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 350 മസ്‌കത്ത്- കോഴിക്കോട് വിമാനത്തില്‍ എത്തിയ കോഴിക്കോട് സ്വദേശി സിറാജില്‍ നിന്ന് 937 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെത്തി. ഇതില്‍നിന്ന് 780 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. അസിസ്റ്റന്റ് കമീഷണര്‍മാരായ ടി എ കിരണ്‍, എം കെ സുരേന്ദ്രനാഥന്‍, സൂപ്രണ്ടുമാരായ കെ പി മനോജ്, എം പ്രകാശ്, ഇന്‍സ്‌പെക്ടര്‍മാരായ കെ മുരളീധരന്‍, പ്രമോദ്, രോഹിത് കത്രി, യോഗേഷ്, മിനിമോള്‍, ഹവില്‍ദാര്‍ അശോകന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, gold, 2 held with gold
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?