പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചെന്ന് സര്‍ക്കാര്‍; യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് നോട്ടീസ്; പിഴയടക്കേണ്ടത് 14 ലക്ഷം രൂപ; പ്രതിഷേധക്കാര്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികാരം ചെയ്യുകയാണെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: (www.kvartha.com 25.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പൊതുമുതല്‍ വ്യാപകമായി നശിപ്പിച്ചെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യുപിയില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത 28 പേര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. 14 ലക്ഷം രൂപയാണ് ഇവര്‍ പിഴയടക്കേണ്ടത്. പ്രതിഷേധക്കാര്‍ക്കെതിരെ മുഖ്യമന്ത്രി പ്രതികാരം ചെയ്യുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു

പൊലിസ് വെടിവെപ്പില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ട യുപിയില്‍ യുദ്ധ സമാനമായ പ്രക്ഷോഭമാണ് അരങ്ങേറിയത്. പ്രതിഷേധ സമരത്തിനിടെ വലിയ രീതിയിലുള്ള അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് നോട്ടീസ് നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.

പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ചാണ് പ്രതിഷേധക്കാര്‍ക്ക് നോട്ടിസ് നല്‍കിയത്. 28 പ്രതിഷേധക്കാര്‍ക്കെതിരെയാണ് യു.പി പൊലിസ് ഇപ്പോള്‍ നോട്ടിസ് അയച്ചതെങ്കിലും വരും ദിവസങ്ങളില്‍ എണ്ണം വര്‍ദ്ധിക്കാനാണ് സാധ്യത. ഇവര്‍ 14.86 ലക്ഷമാണ് പിഴയടക്കേണ്ടത്. പൊലിസിന്റെ മോട്ടോര്‍ സൈക്കിളുകള്‍, ബാരിയര്‍, ലാത്തി തുടങ്ങിയവ ഉള്‍പെടെയുള്ള വസ്തുക്കള്‍ നശിപ്പിച്ചെന്നാണ് ആരോപണം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, New Delhi, Law, UP, Government, Police, Protest, Protesters, First notices go out in UP to 28 residents: Pay Rs 14 lakh for damage to property


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?