പ്രതിഷേധം റിപോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ്, 24 ന്യൂസ്, മീഡിയ വണ്‍, മാതൃഭൂമി റിപ്പോര്‍ട്ടര്‍മാരെ മംഗളൂരുവില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ വ്യാജ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെന്ന പ്രചരണവുമായി ബിജെപി നിയന്ത്രണത്തിലുള്ള ജനം ടിവി, ചാനലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
മംഗളൂരു: (https://ift.tt/35SqPwE) പൗരത്വബില്ലില്‍ പ്രതിഷേധം ശക്തമായ മംഗളൂരുവില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ കേരളത്തിലെ പ്രമുഖ ചാനലുകളിലെ റിപോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ബിജെപി നിയന്ത്രണത്തിലുള്ള ചാനലായ ജനം ടിവിയില്‍ വ്യാജ മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തെന്ന് വാര്‍ത്ത. മാധ്യമപ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ജനം പ്രചരിപ്പിക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് മംഗളൂരുവില്‍ വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ കസ്റ്റഡിയിലെടുത്തത്. മീഡിയ വണ്‍, ഏഷ്യാനെറ്റ്, 24 ചാനല്‍, മാതൃഭൂമി ചാനലുകളിലെ കാസര്‍കോട് ബ്യൂറോ റിപോര്‍ട്ടര്‍മാരെയും ക്യാമറാമാന്മാരെയുമാണ് കസ്റ്റഡിയിലെടുത്തത്.
മംഗളൂരുവില്‍ വ്യാഴാഴ്ച രാത്രി നടന്ന പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം റിപോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു കാസര്‍കോട്ടുനിന്നുള്ള റിപോര്‍ട്ടര്‍മാരുടെ സംഘം. ഇവരില്‍ നിന്ന് ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചുവാങ്ങി. പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നടപടി. പോലീസെത്തി മാധ്യമപ്രവര്‍ത്തകരോട് സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെടുകയും ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ കയ്യില്‍ കൃത്യമായ തിരിച്ചറിയല്‍ രേഖയോ മറ്റോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് വിശദീകരണം. അതേസമയം റിപോര്‍ട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖയടക്കം പോലീസ് ഉന്നത അധികാരികളെ കാണിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധവുമായി മാധ്യമസംഘടനകളും കേരളത്തിലെ രാഷ്ട്രീയ നേതാക്കളും രംഗത്തെത്തുമ്പോഴാണ് കേരളത്തിലെ ബിജെപിയുടെ ചാനലായ ജനം ടിവി ഇത്തരത്തില്‍ വാര്‍ത്ത പുറത്തു വിട്ടത്.
അതിനിടെ ജനം ടിവി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തി. ജനം ടിവിക്കെതിരെ രൂക്ഷപ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുള്ളത്. അതേസമയം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുമെന്നും അവര്‍ സുരക്ഷിതരാണെന്നും കസ്റ്റഡിയിലല്ലെന്നുമാണ് മംഗളൂരു പോലീസ് കമ്മീഷണര്‍ ഹര്‍ഷയുടെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka, News, Mangalore, Media, Worker, Journalist, Arrested, Police, BJP, Social Network, Protest, Media workers in police custody: Social Media against Janam TV's news, NRC Bill.

Powered by Info News For You

Comments
Post a Comment