കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; കസ്റ്റംസ് പിടിച്ചെടുത്തത് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം

മട്ടന്നൂര്‍: (www.kvartha.com 25.12.2019) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ നിന്ന് 23 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാര്‍ ഇറങ്ങിയശേഷം കസ്റ്റംസ് നടത്തിയ പതിവ് പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലായിരുന്ന സ്വര്‍ണത്തിന് 566 ഗ്രാം ഭാരമുണ്ട്. ഇതേവിമാനത്തില്‍ നിന്ന് മുന്‍പും സ്വര്‍ണം പിടിച്ചിട്ടുണ്ട്.

യാത്രക്കാരെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ വിമാനത്തിന്റെ സീറ്റിനടിയിലും, ശുചിമുറിയിലും ഒളിപ്പിച്ച നിലയില്‍ ഒന്നരക്കോടിയോളം രൂപവില മതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്വര്‍ണവേട്ട. വിമാനത്താവളം പ്രവര്‍ത്തമാരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇത് നാലാം തവണയാണ് വിമാനത്തില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കുന്നത്.


Keywords: News, Kerala, Customs, Kannur, Kannur Airport, Gold, Seized, Gold worth Rs 23 lakh was again seized by the Customs at Kannur International Airport 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?