വിദ്യാര്‍ത്ഥികളടക്കം യാത്രക്കാരെ ബാധിക്കും: ചന്ദ്രഗിരി പാലം അടക്കുന്നത് 23ലേക്ക് മാറ്റി
കാസര്‍കോട് (www.evisonnews.co): നവീകരണത്തിനായി ചന്ദ്രഗിരി പാലം അടക്കുന്നത് 23ലേക്ക് മാറ്റി. പാലം അടച്ചിടുന്നത് പരീക്ഷാ കാലത്ത് വിദ്യാര്‍ത്ഥികളടക്കം നിരവധി പേരെ സാരമായി ബാധിക്കുമെന്നതിനാലാണ് നവീകരണ പ്രവര്‍ത്തനം മാറ്റിവെച്ചത്. നവീകരണ പ്രവര്‍ത്തികള്‍ക്കായി ചൊവ്വാഴ്ച മുതല്‍ 22വരെ പാലം അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
എന്നാല്‍ ഇതുമൂലം വിദ്യാര്‍ത്ഥികളടക്കമുള്ള പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കാസര്‍കോട് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് കെഎസ്ടിപി ചീഫ് എഞ്ചിനീയര്‍ക്ക് കത്തയച്ചിരുന്നു. ക്രിസ്മസ് അവധിക്ക് നവീകരണ പ്രവര്‍ത്തനം നടത്തുന്നതായിരിക്കും ഉചിതമെന്നും എംഎല്‍എ വ്യക്തമാക്കിയിരുന്നു. പാലം അടച്ചിടുന്ന തിയതി പുനക്രമീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് അദ്ദേഹം എംഎല്‍എയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് നവീകരണം മാറ്റിവെക്കാന്‍ തീരുമാനിച്ചത്.
Powered by Info News For You

Comments
Post a Comment