കണ്ണൂരില്‍ വീണ്ടും എക്‌സൈസിന്റെ ലഹരി വേട്ട; 2.13 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍; പിടിയിലായത് ആവശ്യക്കാര്‍ക്ക് കിലോ കണക്കിന് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയെന്ന് സൂചന

കണ്ണൂര്‍: (www.kvartha.com 08.12.2019) എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രഭാകരന്‍ വിവിയുടെ നേതൃത്വത്തിലുള്ള സംഘം 2.13 കിലോഗ്രാം കഞ്ചാവുമായ് കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തു. കാസര്‍കോട് പെരുമ്പളയിലെ കരുവക്കോട് വീട്ടില്‍ അബ്ദുള്‍ ഖാദര്‍ മകന്‍ മുഹമ്മദ് എംകെയാണ് ചുടലയില്‍ വച്ച് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് കഞ്ചാവ് ലോഭിയെ പിടികൂടിയത്. ദിവങ്ങളോളം എക്‌സൈസിന്റെ നിരിക്ഷണത്തിലായിരുന്നു പ്രതി. കുമ്പളയില്‍ നിന്നും കണ്ണൂരിലെ ആവശ്യക്കാര്‍ക്ക് കിലോ കണക്കിന് കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇയാള്‍.

വര്‍ഷങ്ങളായി പിടികൊടുക്കാതെ കണ്ണൂരിനെ ലഹരിയിലാക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത് ഇയാളാണെന്നാണ് പൊലീസ് നിഗമനം. കഞ്ചാവ് കിലോ കണക്കിന് മാത്രം കച്ചവടം ചെയ്യുന്നതിനാല്‍ ഇത്രയും കാലം പിടിക്കപ്പെടാതെ രക്ഷപ്പെടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതോടെ കണ്ണൂരില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ പ്രധാന കോളജുകള്‍ കേന്ദ്രീകരിച്ച് കച്ചവടം ചെയ്യുന്നവരെ കുറിച്ചും അവിടെ വിതരണം നടത്തുന്നവരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.


പ്രിവന്റീവ് ഓഫീസര്‍മാരായ കെവി ഗിരീഷ്, ഇ ജിമ്മി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പികെ രാജീവന്‍, മനോഹരന്‍ പിപി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രജിരാഗ് പിപി, ഇബ്രാഹിം ഖലീല്‍, പ്രകാശന്‍ പി വി, മുഹമ്മദ് ഹാരീസ് കെ, ജിഷ പി, ആരതി സി, ഡ്രൈവര്‍ പുരുഷോത്തമന്‍ കെവി എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, kasaragod, Kannur, Drugs, Police, Case, Arrested, Kasargod native arrested in kannur by excise


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?