ശബരിമല തീര്‍ത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ മേല്‍പ്പാലം; മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കും; 21 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം കെല്ലിന്; 18 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കും
തിരുവനന്തപുരം: (www.kvartha.com 13.12.2019) ശബരിമല തീര്‍ത്ഥാടന കാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ പുതിയ മേല്‍പ്പാലം വരുന്നു. മാളികപ്പുറവും ചന്ദ്രാനന്ദന്‍ റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വ്യവസായ വകുപ്പിന് കീഴിലെ സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ്ങ് കമ്പനി ലിമിറ്റഡ് (കെല്‍) നിര്‍വഹിക്കും. 21 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന പാലം 18 മാസത്തിനുളളില്‍ പൂര്‍ത്തിയാക്കും. 375 മീറ്റര്‍ നീളവും 6.4 മീറ്റര്‍ വീതിയും 3 മീറ്റര്‍ ഉയരവുമാണ് പാലത്തിനുണ്ടാവുക. ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവരെയാണ് ഇതിലൂടെ കടത്തിവിടുക.
പരിസ്ഥിതി സൗഹൃദമായാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. ദിവസം മൂന്നു ലക്ഷത്തോളം ഭക്തര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന പാലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് സുരക്ഷാ ഇടനാഴികളുമുണ്ടാകും. നിബിഡ വനത്തിലൂടെ നിര്‍മിക്കുന്ന പാലം ആനത്താരക്ക് തടസ്സാമാകാത്ത രീതിയിലാണ് സജ്ജമാക്കുന്നത്.
Keywords: New over bridge in sabarimala; Conect with Malikappuram and Chadranandan road, News, Kerala, National, Government, Sabarimala Temple, Sabarimala, Minister,
പരിസ്ഥിതി സൗഹൃദമായാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. ദിവസം മൂന്നു ലക്ഷത്തോളം ഭക്തര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന പാലത്തില്‍ അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് സുരക്ഷാ ഇടനാഴികളുമുണ്ടാകും. നിബിഡ വനത്തിലൂടെ നിര്‍മിക്കുന്ന പാലം ആനത്താരക്ക് തടസ്സാമാകാത്ത രീതിയിലാണ് സജ്ജമാക്കുന്നത്.
മാളികപ്പറത്തിനു സമീപം നിര്‍മ്മിക്കുന്ന പ്രസാദ വിതരണ കോപ്ലക്‌സ്‌കൂടി പൂര്‍ത്തിയാകുന്നതോടെ ഭക്തര്‍ക്ക് അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങള്‍ വാങ്ങി പാലത്തിലൂടെ അതിവേഗം തിരിച്ചിറങ്ങനാനാകും. ഭക്തര്‍ക്ക് ദര്‍ശനശേഷം വലിയ നടപ്പന്തലിലോ തിരുമുറ്റത്തോ പ്രവേശിക്കാതെ തന്നെ മടങ്ങാന്‍ സാധിക്കും. സംസ്ഥാനത്ത് വിവിധ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച് പരിചയമുളള സംസ്ഥാന പൊതുമേഖലാസ്ഥാപനമായ കെല്ലിന് പുതിയ പാലനിര്‍മ്മാണം നാഴികക്കല്ലായി മാറും.
സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണത്തിനുള്ള അംഗീകൃത ഏജന്‍സിയായി കെല്ലിനെ നിയമിച്ചിരുന്നു. ലോകത്തെ ഏറ്റവും ബൃഹത്തായ വിവിധോദ്ദേശ്യ ജലസേചനപദ്ധതിയായി കണക്കാക്കുന്ന കാളേശ്വരം പദ്ധതിക്ക് കെല്‍ 71 ട്രാന്‍സ്ഫോമറുകള്‍നിര്‍മിച്ച് നല്‍കി. ഒപ്പം സംസ്ഥാന വൈദ്യുതബോര്‍ഡിനും ഇതര സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോമറുകളും നിര്‍മിച്ചുനല്‍കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വൈവിധ്യവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തെ ഉയരങ്ങളിലെത്തിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണത്തിനുള്ള അംഗീകൃത ഏജന്‍സിയായി കെല്ലിനെ നിയമിച്ചിരുന്നു. ലോകത്തെ ഏറ്റവും ബൃഹത്തായ വിവിധോദ്ദേശ്യ ജലസേചനപദ്ധതിയായി കണക്കാക്കുന്ന കാളേശ്വരം പദ്ധതിക്ക് കെല്‍ 71 ട്രാന്‍സ്ഫോമറുകള്‍നിര്‍മിച്ച് നല്‍കി. ഒപ്പം സംസ്ഥാന വൈദ്യുതബോര്‍ഡിനും ഇതര സംസ്ഥാന വൈദ്യുത ബോര്‍ഡുകള്‍ക്കും ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോമറുകളും നിര്‍മിച്ചുനല്‍കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ വൈവിധ്യവല്‍കരണ പ്രവര്‍ത്തനങ്ങള്‍ സ്ഥാപനത്തെ ഉയരങ്ങളിലെത്തിക്കുകയാണ്.
Keywords: New over bridge in sabarimala; Conect with Malikappuram and Chadranandan road, News, Kerala, National, Government, Sabarimala Temple, Sabarimala, Minister,
Powered by Info News For You

Comments
Post a Comment