രാജ്യത്ത് പ്രതിഷേധം കത്തുമ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് അയവില്ല; 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമം, നാലു പേര്‍ അറസ്റ്റില്‍

റായ്പൂര്‍: (www.kvartha.com 10.12.2019) രാജ്യത്ത് പ്രതിഷേധം കത്തുമ്പോഴും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് അയവില്ല. ഛത്തീസ്ഗഡില്‍ 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡിപ്പിച്ച ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും ശ്രമിച്ചു. സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. തക്‌ചേന്ദ് ധ്രുവ്, സീതാറാം പട്ടേല്‍, മായാറാം, ആനന്ദ് പട്ടേല്‍ എന്നിവരാണ് അറസ്റ്റിലായത്.

ഡിസംബര്‍ രണ്ടിന് സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവിലാണ് സംഭവം. അമ്മാവന്റെ വീട്ടില്‍ നിന്നും മാലിന്യം കളയാന്‍ പുറത്തേക്ക് പോയ പെണ്‍കുട്ടി നാലു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തില്‍ മധ്യപ്രദേശില്‍ നിന്നും രാജ്‌നന്ദ്ഗാവില്‍ നിന്നും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് നേരെ തട്ടിക്കൊണ്ടു പോകലിനും കൂട്ടബലാത്സംഗത്തിനും കേസെടുത്തു.

News, National, Molestation, Arrest, Crime, Police, Kidnap, Case, Four Held for kidnap and molestation case in Chhattisgarh

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Molestation, Arrest, Crime, Police, Kidnap, Case, Four Held for kidnap and molestation case in Chhattisgarh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?