അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ; ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗതയില്‍ സഞ്ചരിക്കുമെന്ന് അവകാശ വാദം; അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി

മോസ്‌കോ: (www.kvartha.com 28.12.2019) അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് റഷ്യ. പുതിയ മിസൈല്‍ ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗതയില്‍ സഞ്ചരിക്കുമെന്നാണ് റഷ്യയുടെ അവകാശ വാദം. എന്നാല്‍ അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇത് കടുത്ത വെല്ലുവിളിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരം പുറത്തു വിട്ടത്. അവന്‍ഗാര്‍ഡ് എന്ന പേരിലുള്ള മിസൈല്‍ പരീക്ഷിച്ചതായാണ് അറിയിച്ചത്. എന്നാല്‍ എവിടെയാണ് പരീക്ഷണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.


റഷ്യന്‍ പ്രതിരോധ വകുപ്പിന് പുതിയ മിസൈല്‍ സംവിധാനം മുതല്‍കൂട്ടാവും. ശബ്ദത്തേക്കാള്‍ 20 ഇരട്ടി വേഗതയില്‍ പുതിയ മിസൈലിന് സഞ്ചരിക്കാന്‍ കഴിയും. റഷ്യയെ മറ്റ് രാജ്യങ്ങളേക്കാള്‍ മുന്നിലെത്തിക്കാന്‍ പുതിയ പരീക്ഷണത്തിലൂടെ കഴിയുമെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പറഞ്ഞു.

അമേരിക്കയുള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പുതിയ മിസൈല്‍ പരീക്ഷണം കൊണ്ട് സാധിക്കും. ആഗോള തലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കും ഇത് വഴിവെക്കും. പശ്ചിമേഷ്യയിലെ പ്രതിസന്ധികളിലും റഷ്യക്ക് ഇത് കരുത്തു പകരും. 2022ല്‍ ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം നടത്താനാണ്? അമേരിക്കയുടെ പദ്ധതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, World, Military, Russia, President, Mosco, Country, Controversy, America, New supersonic Russian weapon becomes operational, military says


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?