പേടിക്കേണ്ട, പാമ്പിനെ പിടിക്കാന്‍ 'വിദ്യ'യുണ്ട്; 20 കിലോ ഭാരമുള്ള പാമ്പിനെ പിടികൂടി ബിഹാറുകാരിയായ വീട്ടമ്മ
കൊച്ചി: (https://ift.tt/34fNX6M) ഹൈക്കോടതിക്ക് സമീപത്തെ തരംഗിണി അപ്പാര്‍ട്ട്മെന്റില്‍ എത്തിയ പെരുമ്പാമ്പിനെ പിടിക്കൂടി വീട്ടമ്മ. അപ്പാര്‍ട്ട്മെന്റ് വളപ്പിലെ മരത്തിന് ചുവട്ടിലായിരുന്ന പാമ്പിനെയാണ് പിടികൂടിയത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് 20 കിലോ ഭാരമുള്ള പെരുമ്പാമ്പ് നേവിയുടെ ക്വാര്‍ട്ടേഴ്സുകളില്‍ എത്തിയത്.
ഉടന്‍ നേവി ഉദ്യോഗസ്ഥര്‍ വിദ്യയെ വിളിച്ചു. വിദ്യയും കൊച്ചി നേവല്‍ ബേസില്‍നിന്ന് കമാന്‍ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓഫീസറായി റിട്ടയര്‍ ചെയ്ത ഭര്‍ത്താവ് എന്‍ വി എസ് രാജുവും ഉടന്‍ എത്തി.
നല്ല ഭാരമുള്ള പാമ്പിനെ ചെറിയ ബുദ്ധിമുട്ടോടെയാണെങ്കിലും അര മണിക്കൂര്‍ പോലും എടുക്കാതെ വിദ്യ ചാക്കില്‍ കയറ്റി. നേവിയിലെ ഉദ്യോഗസ്ഥരും സെക്യൂരിറ്റിക്കാരും കൂടെയുണ്ടായിരുന്നു ചെറിയ സഹായത്തിന്. തുടര്‍ന്ന് തുണിസഞ്ചിയില്‍ പൊതിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും ഉള്ള ഈ അറുപതുകാരി ആദ്യമായല്ല പാമ്പിനെ പിടിക്കുന്നത്. പ്രൊഫഷണല്‍ പാമ്പുപിടിത്തക്കാരിയൊന്നുമല്ലെങ്കിലും നേവല്‍ ക്വാര്‍ട്ടേഴ്‌സുകളിലും മറ്റ് നിരവധിയിടങ്ങളിലും പലവട്ടം വിഷപ്പാമ്പുകളെ പിടിച്ച് വിദ്യ ഫോറസ്റ്റുകാര്‍ക്ക് കൈമാറിയിട്ടുണ്ട്.
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ഇഷ്ടമാണ് ബിഹാര്‍ സ്വദേശിനിയായ വിദ്യയെ പാമ്പുകളോട് അടുപ്പിച്ചത്. മകന്‍ സൗരഭ് ദക്ഷിണ നാവികസേനയില്‍ ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആണ്, മകള്‍ ശ്വേത എച്ച്ആര്‍ കണ്‍സള്‍ട്ടന്റ് ആയി െബംഗളൂരുവില്‍ ജോലി ചെയ്യുന്നു.
അച്ഛനാണ് പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ഇഷ്ടം ഉണ്ടാക്കിയെടുത്തത്. ഓരോ പാമ്പിനെ പിടിക്കുമ്പോഴും അച്ഛന്റെ വാക്കുകളാണ് മനസ്സില്‍ -എല്ലാം ഈശ്വര സൃഷ്ടികളാണ്, ബഹുമാനിക്കാന്‍ പഠിക്കുക.' വിദ്യ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ഉടന്‍ നേവി ഉദ്യോഗസ്ഥര്‍ വിദ്യയെ വിളിച്ചു. വിദ്യയും കൊച്ചി നേവല്‍ ബേസില്‍നിന്ന് കമാന്‍ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ ഓഫീസറായി റിട്ടയര്‍ ചെയ്ത ഭര്‍ത്താവ് എന്‍ വി എസ് രാജുവും ഉടന്‍ എത്തി.
നല്ല ഭാരമുള്ള പാമ്പിനെ ചെറിയ ബുദ്ധിമുട്ടോടെയാണെങ്കിലും അര മണിക്കൂര്‍ പോലും എടുക്കാതെ വിദ്യ ചാക്കില്‍ കയറ്റി. നേവിയിലെ ഉദ്യോഗസ്ഥരും സെക്യൂരിറ്റിക്കാരും കൂടെയുണ്ടായിരുന്നു ചെറിയ സഹായത്തിന്. തുടര്‍ന്ന് തുണിസഞ്ചിയില്‍ പൊതിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബി എഡും ഉള്ള ഈ അറുപതുകാരി ആദ്യമായല്ല പാമ്പിനെ പിടിക്കുന്നത്. പ്രൊഫഷണല്‍ പാമ്പുപിടിത്തക്കാരിയൊന്നുമല്ലെങ്കിലും നേവല്‍ ക്വാര്‍ട്ടേഴ്‌സുകളിലും മറ്റ് നിരവധിയിടങ്ങളിലും പലവട്ടം വിഷപ്പാമ്പുകളെ പിടിച്ച് വിദ്യ ഫോറസ്റ്റുകാര്‍ക്ക് കൈമാറിയിട്ടുണ്ട്.
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ഇഷ്ടമാണ് ബിഹാര്‍ സ്വദേശിനിയായ വിദ്യയെ പാമ്പുകളോട് അടുപ്പിച്ചത്. മകന്‍ സൗരഭ് ദക്ഷിണ നാവികസേനയില്‍ ലെഫ്റ്റനന്റ് കമാന്‍ഡന്റ് ആണ്, മകള്‍ ശ്വേത എച്ച്ആര്‍ കണ്‍സള്‍ട്ടന്റ് ആയി െബംഗളൂരുവില്‍ ജോലി ചെയ്യുന്നു.
അച്ഛനാണ് പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള ഇഷ്ടം ഉണ്ടാക്കിയെടുത്തത്. ഓരോ പാമ്പിനെ പിടിക്കുമ്പോഴും അച്ഛന്റെ വാക്കുകളാണ് മനസ്സില്‍ -എല്ലാം ഈശ്വര സൃഷ്ടികളാണ്, ബഹുമാനിക്കാന്‍ പഠിക്കുക.' വിദ്യ പറയുന്നു.
Keywords: News, Kerala, Kochi, Snake, House Wife, Navy, father, Respect, Husband, Colleagues, Housewife of Bihar Caught 20 kg Weighing Snake
Powered by Info News For You

Comments
Post a Comment