പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധം: പ്രകടനത്തിനിടെ അടക്കവ്യാപാരിയുടെ കാര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ 2 പേര്‍ റിമാന്‍ഡില്‍
ബദിയടുക്ക: (https://ift.tt/3722uEU) അടക്കവ്യാപാരിയുടെ കാര്‍ കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. നീര്‍ച്ചാലിലെ ഇംതിയാസ് (28), ഹമീദ് (42) എന്നിവരെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രി നീര്‍ച്ചാലിലുണ്ടായ പ്രതിഷേധപ്രകടനത്തിനിടെയാണ് സംഭവം. നീര്‍ച്ചാലിലെ കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രവികുമാറിന്റെ കാറിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്തുവെന്നാണ് കേസ്.
സംഭവത്തില്‍ മല്ലടുക്കയിലെ രവികുമാറിന്റെ പരാതിയില്‍ സപ്പു, ഷെരീഫ്, ഹനീഫ, ഇംതിയാസ് തുടങ്ങി അമ്പതോളം പേര്‍ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തിരിക്കുന്നത്. പൗരത്വഭേദഗതിനിയമത്തിനെതിരെ ജനകീയ ഐക്യവേദിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. പ്രകടനത്തിനിടെയുണ്ടായ കല്ലേറില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരെ കേസുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Badiyadukka, Kerala, news, Stone, arrest, case, Remand, Trending, Protest, Stone pelting against car; 2 arrested, kasaragod, < !- START disable copy paste -->

Powered by Info News For You

Comments
Post a Comment