മീന്‍ വിറ്റു; പണത്തിന് പകരം 2 ലോട്ടറിയെടുത്തു, അടിച്ചു 65 ലക്ഷം!

തൃശൂര്‍: (https://ift.tt/2ERa09S) മീന്‍ വിറ്റ് പണത്തിന് പകരം രണ്ട് ലോട്ടറിയെടുത്ത മത്സ്യവില്‍പനക്കാരന് 65 ലക്ഷം അടിച്ചു. ചാഴൂര്‍ ചേറ്റക്കുളം കാട്ടുങ്ങല്‍ ഗോവിന്ദന്റെ മകന്‍ ചന്ദ്രബോസിനാണ് കേരള ലോട്ടറിയുടെ കഴിഞ്ഞ തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഡബ്ല്യു എഫ് 973102 ആണ് ടിക്കറ്റ് നമ്പര്‍.

10 വര്‍ഷത്തിലേറെയായി സൈക്കിളില്‍ മീന്‍ വില്‍ക്കുന്ന ചന്ദ്രബോസ് പുത്തന്‍പീടിക സ്വദേശി ജോസിന്റെ കടയില്‍ നിന്നാണ് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. ജോസിന്റെ വീട്ടില്‍ കണമ്പ് മീന്‍ നല്‍കിയ ശേഷം പണത്തിനു പകരം സെന്ററിലെ കടയില്‍ നിന്നു ടിക്കറ്റ് വാങ്ങുകയായിരുന്നു. ലോട്ടറി ഫലം വന്നപ്പോള്‍ ചന്ദ്രബോസ് ഞെട്ടി. അടിച്ചത് 65 ലക്ഷം.

പൊതുപ്രവര്‍ത്തകരേയും കൂട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് പുത്തന്‍പീടിക ശാഖയില്‍ ടിക്കറ്റ് ഏല്‍പിച്ചു. ആദ്യമായാണ് ചന്ദ്രബോസിനെ ഭാഗ്യദേവത കടാക്ഷിക്കുന്നത്. അംഗപരിമിതനായ ചന്ദ്രബോസ് അമ്മയോടൊപ്പമാണ് തറവാട്ടിലാണ് താമസം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, news, Top-Headlines, Trending, Thrissur, Lottery, Fish seller won 65 lakhs lottery
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?